കോന്നി : കണ്ടെയ്മെന്റ് സോണിൽ കൊവിഡ് ചട്ടങ്ങൾ ലംഘിച്ച് പള്ളിയിൽ വിശുദ്ധ കുർബാനയും പ്രാർത്ഥനയും നടത്തിയതായി ആരോപണം. കണ്ടെയ്മെന്റ് സോണിൽ ഉൾപ്പെടുന്ന പൂവൻപാറ ശാലേം മാർത്തോമ്മാ പള്ളിയിലാണ് കഴിഞ്ഞ ആഴ്ച്ച വിശ്വാസികളെ കൂട്ടി വിശുദ്ധ കുർബാനയും ആരാധനയും നടന്നതായി ആരോപണമുയരുന്നത്. കോന്നി പഞ്ചായത്തിലെ പൂവൻപാറ ഉൾപ്പെടുന്ന മേഖല വെള്ളിയാഴ്ച്ച വരെ കണ്ടെയ്മെന്റ് സോണിലായിരുന്നു. ഈ ഭാഗത്ത് കൊവിഡ് പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഇവിടെ കണ്ടെയ്മെന്റ് സോണാക്കിയത്. ലൈവ് വീഡിയോയും നാലോളം വരുന്ന ഗായക സംഘവും പള്ളി വികാരിയും ഉൾപ്പെടെ ഇരുപത്തിയഞ്ചോളം പേർ പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്തതായാണ് ആരോപണം. പള്ളികളിലെ ചടങ്ങുകളിൽ കൂടുതൽ ആളുകൾ പാടില്ലെന്ന മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷന്റെ ഉത്തരവിനെ മറികടന്നാണ് ചടങ്ങ് നടന്നതെന്ന് ആരോപണമുയരുന്നു. വിശ്വാസികളെ കൂട്ടാതെ പ്രാർത്ഥന മാത്രമേ പള്ളികളിൽ പാടുള്ളുവെന്നും ഈ സമയം ഗായകസംഘം പാടില്ലെന്നും സഭാ അദ്ധ്യക്ഷൻ നിർദ്ദേശം നൽകിയിരുന്നു.
കണ്ടെയ്മെന്റ് സോണിൽ ചട്ടം ലംഘിച്ച് കോന്നി പൂവൻപാറ ശാലേം മാർത്തോമ്മാ പള്ളിയില്‍ കുർബാനയും ആരാധനയും നടത്തിയെന്ന് ആരോപണം
RECENT NEWS
Advertisment