കോന്നി റീജണൽ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് നീതി ലഭിക്കണം ; കോൺഗ്രസ് സേവാദൾ കോന്നി അസംബ്ളി കമ്മിറ്റി ഉപവാസ സമരം സംഘടിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി: കോടിക്കണക്കിന് രൂപയുടെ അഴിമതിയിൽ മുങ്ങി തകർച്ചയുടെ വക്കിൽ നിൽക്കുന്ന കോന്നി റീജണൽ സഹകരണ ബാങ്ക് നിക്ഷേപകർക്ക് നൽകുവാനുള്ള തുക നൽകാതെ അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിൽ നിക്ഷേപകർക്കൊപ്പം നിന്നുകൊണ്ട് അവർക്ക് നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സേവാദൾ കോന്നി അസംബ്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിക്കും. മാർച്ച് 29 രാവിലെ 9 മണിയ്ക്ക് ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ ഉത്ഘാടനം ചെയ്യും. വൈകിട്ട് 5 മണിയ്ക്ക് കെപിസിസി ജനറൽ സെകട്ടറി അഡ്വ. പഴകുളം മധു സമാപന സമ്മേളനം ഉത്ഘാടനം ചെയ്യും. സേവാദൾ ജില്ല പ്രസിഡന്റ് ശ്യാം എസ് കോന്നി, നിയോജകമണ്ഡലം പ്രസിഡന്റ് ജോയി തോമസ്, ജില്ല സെക്രട്ടറി ഷിജു അറപ്പുരയിൽ, എന്നിവർ ഉപവാസമിരിക്കുo. കോന്നി കോൺഗ്രസ് ഭവനിൽ കൂടിയ കോന്നി നിയോജക മണ്ഡലം കമ്മിറ്റിയിൽ ജോയി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ശ്യാം എസ് കോന്നി ഉത്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് ജോർജ് വർഗ്ഗീസ്, ജനറൽ സെക്രട്ടറി ഷിജു അറപ്പുരയിൽ, സൗദാ റഹിം, ഫൈസൽ പി എച്ച്, ലിസി സാം, നൗഷാദ് മുളന്തറ, സച്ചിൻ കൃഷ്ണ, ജോഷ്വാ കൂടൽ, സണ്ണി തോമസ്സ്, ഡയ്സി പി എസ്സ്, പ്രകാശ് പേരങ്ങാട്ട്, ജോളി തോമസ്സ് എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...