വാഹനം പരിശോധിച്ചതിന്റെ പേരിൽ കോന്നി പോലീസ് സബ് ഇൻസ്‌പെക്ടർക്ക് മർദനം

For full experience, Download our mobile application:
Get it on Google Play

കോന്നി : വാഹന പരിശോധന നടത്തിയതിന്റെ പേരിൽ കോന്നി പോലീസ് സബ് ഇൻസ്‌പെക്ടർ സാജുവിന് മർദനം. സംഭവത്തിൽ പ്രതിയായ പൂവൻപാറ കോട്ട മുരുപ്പേൽ വീട്ടിൽ മാഹി (27)യെ കോന്നി പോലീസ് റിമാൻഡ് ചെയ്തു. കഴിഞ്ഞ ഇരുപതാം തീയതിയാണ് പോലീസ് വാഹന പരിശോധനയുടെ ഭാഗമായി കോന്നി എസ് ഐ സാജുവിന്റ നേതൃത്വത്തിൽ കോന്നിയിൽ വാഹന പരിശോധന നടത്തിയത്. വാഹന പരിശോധനക്കിടയിൽ മാഹിയുടെ വാഹനവും പരിശോധിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇതിന് ശേഷം കഴിഞ്ഞ ദിവസം രാത്രിയിൽ ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ എത്തിയ പോലീസ് സബ് ഇൻസ്‌പെക്ടർ സാജുവിനെ പ്രതി മർദിക്കുകയായിരുന്നു. സംഭവത്തിൽ എസ് ഐയുടെ ശരീരത്തിൽ മുറിവുകൾ ഏറ്റിട്ടുണ്ട്. പ്രതി എസ് ഐ യെ അസഭ്യം പറയുകയും ചെയ്തു.കഴിഞ്ഞ മൂന്ന് തവണ മദ്യപിച്ച് വാഹനം ഓടിച്ചത് അടക്കം ഇയാളുടെ പേരിൽ കേസ് എടുത്തിട്ടുണ്ടെന്ന് കോന്നി പോലീസ് പറഞ്ഞു. പോലീസ് ഡ്യൂട്ടി തടസപ്പെടുത്തിയതിനും മർദിച്ചതിനും അസഭ്യം പറഞ്ഞതിനും അടക്കം പോലീസ് കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...