ചാവശ്ശേരിയില്‍ ആര്‍.എസ്.എസ്.- എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം : രണ്ടു വീടുകള്‍ തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

ഇരിട്ടി: ഇരിട്ടി – മട്ടന്നൂര്‍ റോഡിലെ ചാവശ്ശേരിയില്‍ ആര്‍.എസ്.എസ്.- എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.രണ്ടു വീടുകള്‍ തകര്‍ത്തു. എസ്.ഡി.പി.ഐ. പ്രവര്‍ത്തകനായ സിനാസിന്റെയും ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ അജയന്റെയും വീടുകള്‍ക്ക് നേരെ അക്രമമുണ്ടായി. വീടുകളുടെ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഷിനാസിന്റെ പിതാവ് എം.കെ.ഹംസ, ഭാര്യ ഹൈറുന്നിസ എന്നിവരെ പരിക്കേറ്റ് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ വീട്ടിലെ കാറും തകര്‍ത്തിട്ടുണ്ട്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി വൈകി ചാവശ്ശേരി മുഖപ്പറമ്പ്റോഡില്‍ സ്ഫോടനമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ എസ്.ഡി.പി.ഐ. പ്രകടനം നടത്തി. തുടര്‍ന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകരും പ്രകടനം നടത്തുകയും ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തു. കണ്ണൂര്‍ റേഞ്ച് ഡി ഐ ജി രാഹുല്‍ ആര്‍ നായര്‍, കണ്ണൂര്‍ റൂറല്‍ എസ്.പി പി.ബി രാജീവ് ഐപിഎസ്,അഡീഷണല്‍ എസ്പി. പി.പി സദാനന്ദന്‍, കുത്തുപറമ്പ്എ.സി.പി. പ്രദീപന്‍ കണ്ണിപ്പൊയില്‍ എന്നിവര്‍ സ്ഥലത്തെത്തി.മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചില മേഖലകളില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ചാവശേരിയിലും അക്രമം നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...