കോന്നി അച്ചൻകോവിലാറ്റിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി അച്ചൻകോവിലാറ്റിലെ കീക്കമ്പാട്ട് കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.കോന്നി എം എം എൻ എസ് എസ് കോളേജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ശ്രീലാൽ എം (20 ) ആണ് മരിച്ചത്.

ഉച്ച കഴിഞ്ഞ് 2.30 ന് ശേഷമായിരുന്നു സംഭവം നടന്നത്.കമ്പ്യൂട്ടർ ലാബ് പ്രാക്ടിക്കലിന് വേണ്ടി കോളേജിൽ എത്തിയ ശ്രീലാൽ പ്രാക്ടിക്കലിന് ശേഷം ഉച്ചയോടെ കടവിൽ എത്തുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം കടവിൽ എത്തിയ ശ്രീലാൽ മൊബൈൽ ക്യാമറയിൽ ചിത്രങ്ങൾ പകർത്തിയ ശേഷം കുളിക്കാൻ ഇറങ്ങുമ്പോൾ ആയിരുന്നു അപകടം നടന്നത് എന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

കാൽ വഴുതി നദിയിൽ വീണ ശ്രീലാൽ നദിയിൽ മുങ്ങി താഴുന്നത് കണ്ട് സുഹൃത്തുക്കൾ രക്ഷപെടുത്താൻ ഇറങ്ങിയെങ്കിലും സാധിച്ചില്ല.തുടർന്ന് കോന്നി പൊലീസും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും നാട്ടുകാർ നടത്തിയ തിരച്ചിലിൽ കീക്കാമ്പാട്ട് കടവിന് ഇരുപത്തിയഞ്ച് മീറ്റർ താഴെ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.

വൈകിട്ട് നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.കോന്നി പൊലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.മധുസൂദനൻ നായർ ആണ് പിതാവ്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...