കോന്നി : ഐരവൺ കൊടിഞ്ഞുമൂല കടവിൽ കുളിക്കുവാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി .കോന്നി എൻ എസ് എസ് കോളേജ് കമ്പ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർത്ഥി പുനലൂർ ശാസ്താംകോണം ശ്രീനന്ദനം വീട്ടിൽ ശ്രീലാൽ എം(20) നെയാണ് ഉച്ചകഴിഞ്ഞ് രണ്ടരയോടെ കാണാതായത്.
സുഹൃത്തുക്കൾക്കൊപ്പം മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്താൻ എത്തിയ ശ്രീലാൽ കുളിക്കുന്നതിനായി കടവിൽ ഇറങ്ങിയപ്പോൾ കാൽ വഴുതി ഒഴുക്കിൽ പെടുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.കൂടെയുണ്ടായിരുന്ന സുഹൃത്തുകൾ വെള്ളത്തിലേക്ക് ചാടിയെങ്കിലും ശ്രീലാലിനെ കണ്ടെത്താനായില്ല.കോന്നി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു
കോന്നി ഐരവൺ കൊടിഞ്ഞുമൂല കടവിൽ വിദ്യാർത്ഥിയെ കാണാതായി
RECENT NEWS
Advertisment