പത്തനംതിട്ട : ജനതാല്‍പര്യം കണക്കിലെടുത്ത് കോന്നിയുടെ പൈതൃകമായി മാറേണ്ട ആനത്താവളത്തിന്‍റെ സൗന്ദര്യമായ കോന്നി സുരേന്ദ്രനെ തമിഴ്‌നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ചത് ജനങ്ങള്‍ക്ക് വേണ്ടി നാടിന് വേണ്ടി അന്ന് എതിര്‍ത്തത്. അത് രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായി ഇടത്പക്ഷ കക്ഷികള്‍ എടുത്ത് കാട്ടുകയും അടുര്‍ പ്രകാശ് എംപി ഒന്നാം പ്രതിയായി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഈ കേസ്സില്‍ എതിര്‍കക്ഷികളായ ഇടത്പക്ഷ നേതാക്കള്‍ക്ക് കിട്ടിയ കനത്ത പ്രഹരമാണ് കോടതി വിധിയെന്ന് അത് ജനങ്ങളുടെ വിജയമാണെന്നും അടൂര്‍ പ്രകാശ് എംപി പറഞ്ഞു.
അടൂര്‍ പ്രകാശ് എം.പി യുടെ കുറിപ്പ് :
കോന്നി സുരേന്ദ്രന്‍ എന്ന ആനയെ തടഞ്ഞെന്ന അടൂര്‍ പ്രകാശ് എംപിക്കെതിയെയുള്ള കേസില്‍ കോടതിയുടെ വിധി ജനങ്ങളുടെ വിജയമാണെന്ന് എംപി പറഞ്ഞു. കോടതി വിധി ജനകീയ വിജയം. ഞാന്‍ ഒന്നാംപ്രതിയായി കോന്നി സുരേന്ദ്രന്‍ എന്ന ആനയെ തടഞ്ഞെന്ന ആക്ഷേപവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഞാന്‍ ജനങ്ങളോടൊപ്പം നിന്ന് ജന താല്‍പ്പര്യം മാനിക്കുക മാത്രമേ ചെയ്തുള്ളു എന്ന കോടതി വിധി ഇടത് രാഷ്ട്രീയ ഗൂഢാലോചനക്ക് ഏറ്റ മറ്റൊരു തിരിച്ചടിയാണ്.
1996 ല്‍ കോന്നിയില്‍ ജനപ്രതിനിധിയായി കടന്നു വരുമ്പോള്‍ കോന്നി ആനത്താവളം വെറും ആന പരിശീലന കേന്ദ്രം എന്ന നിലയില്‍ മാത്രം അറിയപ്പെടുകയും ആന പിടുത്തം നിരോധിച്ചതിനാല്‍ തന്നെ ക്രമേണ ആനത്താവളത്തിന്‍റെ നിലനില്‍പ്പ് പോലും അവതാളത്തില്‍ ആയിരുന്നു. കോന്നിയുടെ വൈകാരികമായ പൈതൃക സ്ഥാനമെന്ന നിലയില്‍ ആനത്താവളം കൂടുതല്‍ സൗകര്യങ്ങളോടു കൂടി കോന്നിയുടെ അടയാളമായി നിലനില്‍ക്കണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് ടൂറിസം വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ഇ. ചന്ദ്രശേഖരന്‍ നായര്‍ വകുപ്പ് തലത്തില്‍ വിളിച്ചു ചേര്‍ത്ത ഡിമാന്റ് ചര്‍ച്ചയില്‍ ഞാന്‍ കോന്നിയില്‍ ആനത്താവളം കേന്ദ്രീകരിച്ച് ഇക്കോ-ടൂറിസം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും അതിന്റെ ഫലമായി ആനത്താവളം ഇക്കോ-ടൂറിസം ആയി മാറ്റപ്പെടുകയും ആയിരുന്നു.
തുടര്‍ന്ന് ഘട്ടം ഘട്ടമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിഞ്ഞതു കൊണ്ടാണ് ഇക്കോ-ടൂറിസം എന്ന തലത്തിലേക്ക് കോന്നി ആനത്താവളത്തെ മാറ്റാന്‍ കഴിഞ്ഞത്. എന്നാല്‍ ഇടതുപക്ഷം പലപ്പോഴും ആനത്താവളത്തോട് രാഷ്ട്രീയ പകപോക്കല്‍ നടത്തി ഇല്ലായ്മ ചെയ്യുന്നതിന് ശ്രമം നടത്തി പോന്നിരുന്നു. ഇതിന്റെ ഭാഗമായാണ് കുങ്കി പരിശീലനത്തിന്റെ പേരില്‍ കോന്നി ആനത്താവളത്തിലെ തലയെടുപ്പിലും സൗന്ദര്യത്തിലും ഒന്നാമനായി മാറുവാന്‍ തക്ക മികവോടെ വളര്‍ന്ന് വന്നിരുന്ന കോന്നി സുരേന്ദ്രന്‍ എന്ന ആനയെ യാതൊരു വിധ ചര്‍ച്ചയും കൂടാതെ 2018 മാര്‍ച്ച് മാസം 8 ന് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ശ്രമിച്ചത്.
കോന്നി ഇക്കോ ടൂറിസം സെന്ററിന്റെ ഏറ്റവും വലിയ ആകര്‍ഷകമായി ആനശാസ്ത്രത്തിലെ എല്ലാ ലക്ഷണവും ഒത്ത സുരേന്ദ്രന്‍ മാറി വരുമ്പോള്‍ ആണ് പരിശീലനത്തിന്റെ പേരില്‍ കോന്നിയില്‍ നിന്നും കൊണ്ടുപോകുവാന്‍ ഗൂഢ നീക്കം നടത്തിയത്. കോന്നിയിലെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരേ സ്വരത്തില്‍ അതിനെ എതിര്‍ത്തു. നിരവധി പേര്‍ എന്നെ വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആനത്താവളത്തില്‍ എത്തുമ്പോള്‍ ഒരു വിധത്തിലുള്ള മാനദണ്ഡവും പാലിക്കാതെ ആനയെ ഒരു വാഹനത്തിലേക്ക് കയറ്റുവാന്‍ ശ്രമിക്കുന്നതും കയറാതെ നിന്ന ആനയെ ഉപദ്രവിക്കുന്നതുമാണ് കാണുവാന്‍ കഴിഞ്ഞത്.
കാട്ടാന പരിപാലന സംരക്ഷണ നിയമങ്ങളൊന്നും പാലിക്കാതെ ആനയോടു കാട്ടുന്ന ക്രൂരത പാടില്ലന്ന് ഞാനടക്കമുള്ള ജനപ്രതിധികള്‍ അവിടെ അറിയിച്ചു. വനം വകുപ്പ് മന്ത്രി ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് വളരെ സൗഹൃദത്തോടെ കോന്നി സുരേന്ദ്രനെ കൊണ്ടു പോകരുത് എന്ന് പറയുകയും തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ആനയെ കൊണ്ടുപോകുന്നത് മാനദണ്ഡങ്ങള്‍ പാലിച്ച് മറ്റൊരു ദിവസം പകരം മറ്റൊരു ആനയെ കോന്നി ആനത്താവളത്തില്‍ എത്തിക്കുമെന്നും തീരുമാനിക്കപ്പെടുകയായിരുന്നു. കോന്നിയുടെ വിവിധ പ്രദേശത്തു നിന്നും അവിടേയ്ക്ക് കടന്നുവന്ന നൂറ് കണക്കിന് ആളുകള്‍ തികഞ്ഞ സംയമനത്തോടെയാണ് പെരുമാറിയത്. അവിടെ യാതൊരുവിധത്തിലുള്ള അനിഷ്ട സംഭവങ്ങളോ നാശനഷ്ടമോ അവര്‍ ഉണ്ടാക്കിയില്ല. എല്ലാവരും സമാധാനപരമായാണ് പിരിഞ്ഞു പോയത്.
പിന്നീട് ഇടതുപക്ഷ നേതാക്കളും ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണ് എന്നെ ഒന്നാംപ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഞാന്‍ കോടതിയില്‍ നിന്ന് ജാമ്യം എടുക്കുകയും എല്ലാ തിരക്കുകളും മാറ്റി വെച്ച് കേസിന്‍റെ ദിവസങ്ങളില്‍ എല്ലാം കോടതിയില്‍ ഹാജരായിരുന്നു. ബഹു.കോടതി കേസിന്റെ എല്ലാ വശവും വിശദമായി പരിശോദിച്ച് സത്യസന്ധമായ നിരീക്ഷണത്തില്‍ എത്തിയതില്‍ സന്തോഷമുണ്ട്.!!
ജനപ്രതിനിധി എന്ന നിലയില്‍ ന്യായമായ ജനകീയ വിഷയങ്ങളില്‍ അവരോടൊപ്പം നില്‍ക്കുക എന്നത് എന്റെ കടമയാണെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാന്‍. അത് ബഹു.കോടതിയ്ക്ക് ബോധ്യപ്പെട്ടുവെന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്.
കൂടാതെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുന്ന ഒരു നടപടിയും അവിടെ നടന്നിട്ടില്ല എന്നത് മാത്രമല്ല അവര്‍ നടത്തിയ നിയമ ലംഘനം അവര്‍ക്കെതിരാകുകയും ചെയ്തു. 2003 ലെ കേരളത്തിലെ കാട്ടാന പരിപാലന സംരക്ഷണ നിയമത്തില്‍ പറഞ്ഞിരിക്കുന്നതില്‍ പ്രധാനമായ ആനയെ പൊതുസ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അധികാര പത്രം ആവശ്യമാണ്.
കൂടാതെ ആനയെ ദൂരസ്ഥലത്തേക്ക് കൊണ്ടുപോകുമ്പോള്‍ അതിന് ആവശ്യമായ ഭക്ഷണം കൂടാതെ ഇടവേളകളില്‍ അതിന്റെ വിശ്രമ കേന്ദ്രം ഇതെല്ലാം ഉറപ്പ് വരുത്തണം എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിരുന്നുവെന്നും ബഹു.കോടതി നിരീക്ഷിച്ചു.
കേസില്‍ എന്നോടൊപ്പം പ്രതി ചേര്‍ക്കപെട്ട അന്ന് പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്ന ശ്രീ. റോബിന്‍ പീറ്റര്‍, കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. പ്രവീണ്‍ പ്ലാവിളയില്‍, കോന്നി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീമതി. ദീനാമ്മ റോയി ഉള്‍പ്പെടെ കുറ്റവിമുക്തരായത്തില്‍ സന്തോഷമുണ്ട് .പത്തനംതിട്ട ഒന്നാം ക്ലാസ് കോടതി കളില്‍ അഡ്വ. എബ്രഹാം മാത്യു പനച്ചിമൂട്, അഡ്വ. സുനില്‍ എസ്. ലാല്‍ എന്നിവരാണ് കേസ് വാദിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































