വാഹന പാർക്കിങ് നിരോധിച്ചിട്ടും താലൂക്ക് ആശുപത്രിക്കു മുന്നിൽ ഗതാഗതക്കുരുക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി : ദിവസം ആയിരത്തോളം രോഗികളെത്തുന്ന ആശുപത്രിയാണ് റാന്നി താലൂക്ക് ആശുപത്രി. ഏതു സമയവും ആശുപത്രിയുടെ മുന്നിലെ റോഡില്‍ വാഹന തിരക്കാണ്. ആശുപത്രിക്കുമുന്നില്‍ വാഹന പാർക്കിങ് നിരോധിച്ചിട്ടും  ആംബുലൻസുകൾ റോഡിന്‍റെ വശത്തായി ഇട്ടിരിക്കുന്നതാണ് ഗതാഗതത്തെ ബാധിക്കുന്നത്. വാഹന പാർക്കിങ് പൂർണമായി നിരോധിച്ചു എന്ന ബോര്‍ഡ്‌ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആളുകള്‍ അത് കാര്യമാക്കാതെ റോഡിന്‍റെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്.

ഇതിന് പുറമേയാണ് ആംബുലൻസുകൾ വശത്ത് പാർക്ക് ചെയ്തിരിക്കുന്നത്. ആശുപത്രിയിലേക്കു കയറിയിറങ്ങുന്ന വാഹനങ്ങളും ആനപ്പാറമല ഭാഗത്തേക്കുള്ള വാഹനങ്ങളും ശേഷിക്കുന്ന ഇത്തിരി സ്ഥലത്തു കൂടിയാണ് കടന്നു പോകേണ്ടത്. ആശുപത്രിയുടെ മുൻഭാഗം കഴിഞ്ഞ് വാഹനങ്ങൾ വശത്തിടുന്നതും ഗതാഗതത്തെ ബാധിക്കുന്നുണ്ട്. ആശുപത്രിക്കു മുന്നിൽ പഞ്ചായത്തിന്‍റെ പാർക്കിങ് ഗ്രൗണ്ടുണ്ട്. ആംബുലൻസുകളിടുന്നത് അവിടേക്കു മാറ്റിയാൽ റോഡിലെ കുരുക്ക് ഒഴിവാക്കാന്‍ സാധിക്കും. അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ശക്തമായ ആവശ്യത്തിലാണ് ജനങ്ങള്‍.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...