ജൽജീവൻ പദ്ധതി അശാസ്ത്രീയതക്ക് എതിരെ കോന്നി താലൂക്ക് വികസന സമിതിയിൽ രൂക്ഷ വിമർശനം

For full experience, Download our mobile application:
Get it on Google Play

കോന്നി : ജൽ ജീവൻ പദ്ധതിയ്ക്കായി കോന്നി താലൂക്കിൽ പൈപ്പ് സ്ഥാപിക്കുവാൻ എടുത്ത കുഴികൾ ശരിയായ രീതിയിൽ മൂടാത്തത് മൂലം വാഹനാപകടങ്ങൾ വർധിക്കുന്നു എന്ന് കോന്നി താലൂക്ക് വികസന സമിതിയിൽ ആക്ഷേപം ഉയർന്നു. കോന്നി താലൂക്കിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലായി പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ നടന്നുവരുന്നുണ്ട്. എന്നാൽ പൈപ്പ് സ്ഥാപിക്കുവാൻ എടുത്ത കുഴികൾ ശരിയായ രീതിയിൽ മൂടാത്തത് മൂലം നിരവധി വാഹന യാത്രക്കാർ ആണ് അപകടത്തിൽ പെടുന്നത്. പഞ്ചായത്ത് റോഡുകൾ വെട്ടിപൊളിക്കുമ്പോൾ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളിൽ നിന്നും അനുമതി വാങ്ങുന്നുമില്ല. കൂടാതെ കോൺക്രീറ്റ് റോഡുകൾ പോലും കുത്തിപൊളിച്ചാണ് പൈപ്പ് സ്ഥാപിക്കുന്നത്. ഇത്തരത്തിൽ കുത്തി പൊളിക്കുന്ന റോഡുകൾ പുനഃസ്ഥാപിക്കാതെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്ന കരാറുകാർ നശിപ്പിക്കുകയാണെന്നും ഇതിന് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം എന്നും കോന്നി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.

കോന്നി താലൂക്കിലെ വിവിധ ഇടങ്ങളിൽ കാട്ടുപന്നി ആക്രമണത്തിൽ പരിക്ക് പറ്റുന്നവർക്കും കൃഷി നാശം സംഭവിക്കുന്നവർക്കും യാതൊരു നഷ്ട പരിഹാരവും വനം വകുപ്പിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നില്ല. ഫണ്ടിന്റെ അപര്യാപതയാണ് കാരണമെന്ന് വനപാലകർ യോഗത്തെ അറിയിച്ചിരുന്നു. വകയാർ എസ് ബി ഐക്ക് സമീപം വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ പൊട്ടിയത് മൂലമുണ്ടായ കുടിവെള്ള പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്നും എലിയറക്കലിൽ ട്രക്ക് ലോറികൾ റോഡരികിൽ നിർത്തിയിടുന്നത് വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ട്ടിക്കുന്നതായും ഇത് ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോന്നി നഗരത്തിലെ ഓടകൾക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്ളാബുകൾ അകലമിട്ടുസ്ഥാപിച്ചിരിക്കുന്നതിനാൽ യാത്രക്കാർക്ക് ഇത് അപകടമുണ്ടാക്കും.

വകയാർ പേരൂർകുളം സ്‌കൂളിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ അനന്തമായി നീളുകയാണ്. കെട്ടിടം നിർമ്മിക്കുന്ന ഭൂമി ഉറപ്പ് പോരാ എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഭരണാനുമതി ലഭിച്ചിട്ടും നിർമാണ അനുമതി ലഭിക്കാതെ വന്നതോടെ നിർമാണം പ്രതിസന്ധിയിലാണ്. സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമി മണ്ണിട്ട് നികത്തിയത് മൂലം മഴക്കാലത്ത് ഒഴുകി ഇറങ്ങുന്ന വെള്ളം ഈ സ്‌കൂളിന്റെ മുറ്റത്തേക്കു ആണ് ഒഴുകുന്നത്. ഇതിനും നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. ചന്ദനപ്പള്ളി റോഡ് നിർമ്മാണവും പൂർത്തിയായിട്ടില്ല. കോന്നി താലൂക്കിലെ പഞ്ചായത്തുകളിൽ മാലിന്യം സൂക്ഷിക്കുന്ന മിനി എം സി എഫ്കളിൽ കുന്നുകൂടിയ മാലിന്യം നീക്കം ചെയ്യാത്തത് മൂലം രോഗങ്ങൾ വർധിക്കുന്നുണ്ട്.ഇ തിന് നടപടിയുണ്ടാകണം.

കോന്നി ചൈനാമുക്കിൽ നടപ്പാതയ്ക്ക് സമീപത്തെ ഇടിഞ്ഞ് താഴ്ന്ന കിണർ അപകട ഭീഷണി ഉയർത്തുന്നുണ്ട്. ഇതിനും നടപടി വേണം. ലക്ഷക്കണക്കിന് രൂപ വരുമാനം ലഭിക്കുന്ന അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ മാലിന്യ സംസ്കരണത്തിന് യാതൊരു സംവിധാനവും വനംവകുപ്പ് ഒരുക്കിയിട്ടില്ല. മാലിന്യം കുന്നുകൂടി രോഗങ്ങൾ പകരുന്നതിനും സാധ്യത ഏറെയാണ്. കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ വലിയ വരുമാനം ലഭിക്കുമ്പോഴും തൊഴിലാളികൾക്ക് മാന്യമായ ശമ്പളം കൊടുക്കുവാനോ മാലിന്യ സംസ്കരണം നടപ്പിലാക്കുവാനോ വനംവകുപ്പ് അധികൃതർ തയ്യാറാകുന്നില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം വി അമ്പിളി പറഞ്ഞു.

കോന്നി കാരിയാട്ടം ഫെസ്റ്റിൽ കോന്നി പഞ്ചായത്ത് അധികാരികളോട് ആലോചിക്കാതെ ആണ് നടത്തിയതെന്നും പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ ആണ് ഫെസ്റ്റ് സംഘടിപ്പിച്ചത് എന്നും കോന്നി പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു യോഗത്തെ അറിയിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ എൽ ആർ തഹൽസീദാർ സുദീപ്, കോന്നി പഞ്ചായത്ത് പ്രസിഡണ്ട് ആനി സാബു, വള്ളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മത്സരപരീക്ഷകളിൽ യോഗ നിർബന്ധമാക്കി ഹരിയാന സർക്കാർ

0
ചണ്ഡീഗഢ്: ഹരിയാനയിൽ സർക്കാർ ജോലിക്കായുള്ള മത്സരപരീക്ഷകളിൽ യോ​ഗയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നിർബന്ധമാക്കാൻ...

ഇന്നും നാളെയും ശക്തമായ മഴ ; എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അടുത്ത് അടുത്ത അഞ്ച്...

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ ഉയർത്തി റെയിൽവെ

0
ദില്ലി: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ ഉയർത്തി...

ശബരിമലയിൽ ഇനി എഐ കാവൽ ; ഭക്തജന തിരക്ക് നിയന്ത്രിക്കാൻ നിർമിത ബുദ്ധി

0
പത്തനംതിട്ട : ശബരിമലയിലെ ഭക്തജന തിരക്ക് നിയന്ത്രിക്കുന്നതിൽ ഇത്തവണ മുതൽ നിർമിത...