കോന്നി താലൂക്ക് ആശുപത്രി വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും – കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താലൂക്ക് ആശുപത്രിയുടെ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. കോന്നി താലൂക്ക് ആശുപത്രിയില്‍ 10 കോടിയുടെ സമഗ്ര വികസന പദ്ധതിയുടെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ വിളിച്ച ചേര്‍ത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ആശുപത്രിയില്‍ പുതിയ മൂന്നു നില കെട്ടിടം പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പുരോഗമിക്കുകയാണ്. നിലവിലുള്ള കാഷ്വാലിറ്റി കെട്ടിടത്തിന്റെ മുകളിലായാണ് മൂന്നു നില കെട്ടിടം നിര്‍മ്മിക്കുന്നത്. ഇതോടെ കാഷ്വാലിറ്റി കെട്ടിടം അഞ്ചു നിലയായി മാറും. ആശുപത്രിയിലെ സ്ഥലപരിമിതി മൂലം നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഓരോ നിലയും പ്രവര്‍ത്തനത്തിനായി കൈമാറും. കരാര്‍ കാലാവധിക്കുള്ളില്‍ തന്നെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ യോഗത്തെ അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി പുതിയ ഐസിയു സൗകര്യം ക്രമീകരിക്കും. ഐസിയു ബെഡ്, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ മുതലായവ എന്‍എച്ച്എം ക്രമീകരിക്കും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഡിപിഎം യോഗത്തെ അറിയിച്ചു. ഗൈനക്കോളജി വിഭാഗത്തിനായി എന്‍എച്ച്എം ഫണ്ടില്‍ നിന്നും പുതിയ ലേബര്‍ റൂം നിര്‍മിക്കും. ഓപ്പറേഷന്‍ തീയേറ്ററും ഉടന്‍ നിര്‍മാണം ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. അമ്പിളി, ഡിഎംഒ ഡോ. എ.എല്‍. ഷീജ, ഡിപിഎം ഡോ. എബി സുഷന്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സി.എന്‍ജിനീയര്‍ സി.കെ.ഹരീഷ് കുമാര്‍, അസി.എക്‌സി.എന്‍ജിനീയര്‍ ജി. ബാബു രാജന്‍, അസി.എന്‍ജിനീയര്‍മാരായ ആര്‍.അരവിന്ദ്, മെജോ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജിജി സജി, ബ്ലോക്ക് പഞ്ചായത്തംഗം വര്‍ഗീസ് ബേബി, ഡോ. എം.എസ്.രശ്മി, ഡോ. ഗ്രേസ് മറിയം ജോര്‍ജ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...