കോന്നി താലൂക്കിലെ ജീവനക്കാർ ജോലിയിൽ തിരികെ പ്രവേശിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : വലിയ വിവാദങ്ങൾക്ക് ഒടുവിൽ കോന്നി താലൂക്ക് ഓഫീസിൽ നിന്നും വിനോദ യാത്ര പോയ ജീവനക്കാർ ജോലിയിൽ തിരികെ പ്രവേശിച്ചു. കോന്നി തഹൽസീദാർ അടക്കം നാൽപത്തിയഞ്ച് ജീവനക്കാർ ആണ് ജോലിയിൽ തിരികെ പ്രവേശിച്ചത്. രാവിലെ പത്ത് മണിക്ക് മുൻപ് തന്നെ എല്ലാവരും രജിസ്റ്ററിൽ ഒപ്പ് വെച്ച് അതാത് സ്ഥാനങ്ങളിൽ ഇടം പിടിച്ചു. അവധി കഴിഞ്ഞ് എത്തിയ ജീവനക്കാർക്ക് എതിരെ വലിയ പ്രതിഷേധം ഉണ്ടാകുമെന്നത് കണക്കിലെടുത്ത് വൻ പോലീസ് സന്നാഹം തന്നെ സ്ഥലത്ത് ഏർപെടുത്തിയിരുന്നു.

കോന്നി സി ഐ സി ദേവരാജൻ,കോന്നി എസ് ഐമാരായ രവീന്ദ്രൻ, സണ്ണി ജോർജ്ജ്, മൂഴിയാർ എസ് ഐ കിരൺ,കൂടൽ എസ് ഐ രജീഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് കോന്നി മിനി സിവിൽ സ്റ്റേഷന് മുന്നിൽ സുരക്ഷാ കവചം തീർത്തത്. ജീവനക്കാർ വലിയ പ്രതിഷേധം നേരിടുമെന്ന് കരുതിയെങ്കിലും ബി ജെ പി യുടെ നേതൃത്വത്തിൽ ഉള്ള താലൂക്ക് ഓഫീസ് മാർച്ച് മാത്രമാണ് നടന്നത്.

ഫെബ്രുവരി പത്ത് വെള്ളിയാഴ്ച ദിവസം ആയിരുന്നു കോന്നി താലൂക്ക് ഓഫീസിലെ വിവിധ സെക്ഷനുകളിലെ ജീവനക്കാർ അവധി എടുത്തും എടുക്കാതെയും മൂന്നാറിലേക്ക് വിനോദയാത്ര പോയത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ ജീവനക്കാർ എത്രയും വേഗം തിരികെ എത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.

കോന്നി താലൂക്ക് തഹൽസീദാർ അടക്കം യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ജീവനക്കാരുടെ സ്വകാര്യ വാഹനങ്ങൾ കോന്നി താലൂക്ക് ഓഫീസ് പരിസരത്ത് നിർത്തിയിട്ടതിന് ശേഷമാണ് ഇവർ പോയത്. വാഹനങ്ങൾ തിരികെ എടുക്കാൻ വരുമെന്ന് കരുതി മാധ്യമങ്ങൾ സ്ഥലത്ത് ക്യാമ്പ് ചെയ്‌തെങ്കിലും ഇവർ വഴിയിലും വീട്ടുപടിക്കലും ഇറങ്ങുകയായിരുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...