കർഷക പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രത്തിന് താത്പര്യമില്ല ; വി ചാമുണ്ണി

For full experience, Download our mobile application:
Get it on Google Play

കോന്നി : രാജ്യത്ത് കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നരേന്ദ്ര മോദി ഭരിക്കുന്ന കേന്ദ്ര സർക്കാരിന് താത്പര്യമില്ലെന്ന് അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി പറഞ്ഞു. ഫെബ്രുവരി 23 ന് രാജ് ഭവന് മുന്നിൽ നടക്കുന്ന കർഷക മഹാ സംഗമത്തിന് മുന്നോടിയായി നടക്കുന്ന കർഷക രക്ഷാ യാത്രക്ക് കോന്നിയിൽ നൽകിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയ കാലത്ത് കേരളത്തിന് നൽകിയ സഹായങ്ങൾക്ക് എല്ലാം കണക്ക് പറഞ്ഞ് പണം വാങ്ങിയ സർക്കാരാണ് നരേന്ദ്ര മോദി ഭരിക്കുന്ന കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ ബഡ്‌ജറ്റ്‌ കർഷകർക്ക് വലിയ ദ്രോഹമാണ് ചെയ്യുന്നത്. കർഷകർക്ക് നൽകി വന്നിരുന്ന വളം സബ്‌സിഡി അടക്കമുള്ളവ ഗണ്യമായി വെട്ടിക്കുറച്ചു.

വൈദ്യുതി നിയമ ഭേദഗതി ബില് നടപ്പാക്കിയതോടെ വില നിശ്ചയിക്കുവാൻ ഉള്ള അധികാരം അംബാനിക്ക് നൽകി. കാർഷീക മേഖലയിലെ പ്രശ്നങ്ങൾ കേന്ദ്രം മാത്രം തീരുമാനിക്കേണ്ട ഒന്നല്ല. അത് ചർച്ച ചെയ്ത് തീരുമാനിക്കേണ്ട ഒന്നാണ്. ബഫർ സോൺ വിഷയം കേന്ദ്രത്തിൽ യു പി എ സർക്കാരും കേരളത്തിൽ യു ഡി എഫ് സർക്കാരും ഭരിച്ചപ്പോൾ കൊണ്ടുവന്നതാണ്. എ കെ ആന്റണി കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി ആയിരുന്നിട്ട് പോലും ബഫർ സോൺ വിഷയത്തിൽ ഒന്നും ചെയ്യുവാൻ സാധിച്ചിട്ടില്ലെന്നും വി ചാമുണ്ണി വ്യക്തമാക്കി.

കോന്നിയിൽ നൽകിയ സ്വീകരണ യോഗം സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിൽ കൃത്രിമ ദൗർലഭ്യം സൃഷ്ടിച്ച് കാർഷിക മേഖല തകർക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ പറഞ്ഞു. സി പി ഐ കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ അധ്യക്ഷത വഹിച്ചു.

ജാഥാ വൈസ് ക്യാപ്റ്റൻ എ പി ജയൻ,സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, സി പി ഐ കൂടൽ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കൊല്ലൻപടി, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ മലയാലപ്പുഴ ശശി, എം പി മണിയമ്മ, റ്റി മുരുകേഷ്, എ ഐ കെ എസ് ജില്ലാ പ്രസിഡന്റ് ആർ രാജേന്ദ്രൻ പിള്ള, കിസാൻ സഭ സംസ്ഥാന കമ്മറ്റി അംഗം അഡ്വ കെ എൻ സത്യാനന്ദപണിക്കർ, സി പി ഐ ജില്ലാ കൗൺസിൽഅംഗം എ ദീപകുമാർ, ജാഥാ ഡയറക്റ്റർ മാത്യു വർഗീസ്, ജാഥാ അംഗങ്ങൾ ആയ ആർ ചന്ദ്രിക ടീച്ചർ, ഇ എം ദാസപ്പൻ, ജോയികുട്ടി ജോസ്, അഖിലേന്ത്യാ കിസാൻ സഭ കോന്നി മണ്ഡലം സെക്രട്ടറി ഡോ എം രാജൻ ,കൂടൽ മണ്ഡലം സെക്രട്ടറി കെ സേതുകുമാർ, എ ഐ കെ എസ് കൂടൽ മണ്ഡലം പ്രസിഡണ്ട് രാജൻ ഉണ്ണിത്താൻ, എ ഐ കെ എസ് കോന്നി മണ്ഡലം പ്രസിഡണ്ട് പി എസ് ഗോപാലകൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു. കോന്നി കെ എസ് ആർ ട്ടി സി ഒപ്പറേറ്റിംഗ് സ്റ്റേഷന് മുന്നിൽ നിന്നും ആരംഭിച്ച സ്വീകരണ ജാഥ ചന്ത മൈതാനിയിൽ സമാപിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...