കോന്നി : മലയോര മേഖലകളിൽ വാഹനങ്ങളിൽ എത്തിച്ചുവില്പന നടത്തുന്ന പച്ച മത്സ്യം ഭക്ഷ്യ യോഗ്യമല്ലെന്ന് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസങ്ങളിൽ തണ്ണിത്തോടിന്റെ മലയോര മേഖലകളിൽ എത്തിച്ചു വില്പന നടത്തിയ പച്ച മത്സ്യമാണ് ഭക്ഷ്യ യോഗ്യമല്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നത്
മീൻ കറിവെച്ചു ഭക്ഷിച്ചപ്പോൾ ചില രാസവസ്തുക്കളുടെ രുചി അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. പലരും കറിവെച്ച മത്സ്യം ഭക്ഷിക്കാനാകാതെ ഉപേക്ഷിച്ചു. മീൻ വൃത്തിയാക്കുമ്പോൾ രൂക്ഷ ഗന്ധം അനുഭവപ്പെട്ടെന്നും ഇവര്‍ പറയുന്നു. വളർത്തുമൃഗങ്ങൾക്ക് മത്സ്യം നൽകിയത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നും ആരോഗ്യ വകുപ്പും ബന്ധപ്പെട്ട അധികാരികളും പരിശോധനകള്‍ കര്‍ശനമാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.