കോന്നി – തൃശൂർ ഫാസ്റ്റ് പാസഞ്ചർ സർവീസ് നിലച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : പുതുവർഷത്തിൽ കോന്നി ഡിപ്പോയിൽ നിന്നും സർവീസ് ആരംഭിച്ച കെ എസ് ആർ റ്റി സി തൃശൂർ ഫാസ്റ്റ് പാസഞ്ചർ ബസ് സാങ്കേതിക തകരാറിനെ തുടർന്ന് സർവീസ് നിലച്ചു. കോന്നിയിൽ ഡിപ്പോയിൽ നിന്നും അഡ്വ. കെ.യു ജനീഷ് കുമാർ എം.എൽ.എ ഫ്ലാഗ് ഓഫ്‌ ചെയ്ത് സർവീസ് ആരംഭിച്ച ബസ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ തകരാറിൽ ആവുകയായിരുന്നു. ബസിന്റെ റേഡിയേറ്റർ തകരാറിൽ ആയതും ഗിയർ ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വന്നതും ബസ് സർവീസ് മുടങ്ങുന്നതിന് കാരണമായി. കോന്നിയിൽ നിന്നും സർവീസ് ആരംഭിച്ച് തൃശൂരിൽ എത്തിയപ്പോൾ തകരാറിൽ ആയ ബസ് തൃശൂർ ഡിപ്പോയിൽ നിന്നും തകരാർ പരിഹരിച്ച് കോന്നിയിലേക്ക് സർവീസ് തുടർന്നെങ്കിലും കോന്നി ഓപ്പറേറ്റിംഗ് സ്റ്റേഷനിൽ എത്തിയ ബസ് വീണ്ടും തകരാറിൽ ആവുകയായിരുന്നു. പിന്നീട് കോന്നി കെ എസ് ആർ റ്റി സി ഓപ്പറേറ്റിങ് സ്റ്റേഷനിൽ ബസ് കയറ്റി ഇടുകയും ചെയ്തു. രാവിലെ 5.45 ന് കോന്നിയിൽ നിന്ന് തൃശൂരിലേക്ക് പുറപ്പെട്ടിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് പത്തനംതിട്ട, തിരുവല്ല, ചങ്ങാനാശേരി, ആലപ്പുഴ, ചേർത്തല, വൈറ്റില വഴി 11.30 തൃശൂരിൽ എത്തിച്ചേരുന്ന രീതിയിൽ ആയിരുന്നു സർവീസ് ക്രമീകരിച്ചിരുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിജയ്‌യുടെ ടി.വി.കെ ഇനി ദൃശ്യമാധ്യമങ്ങളിലേക്കും ; പുതിയ ചാനൽ രൂപീകരണ വാർത്തകൾ തമിഴ് രാഷ്ട്രീയത്തിൽ...

0
ചെന്നൈ: വിജയ്‌യുടെ പാർട്ടിയായ ടിവികെ വാർത്താ ചാനല്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. വെട്രി...

നിപ ; രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം മരുന്നുകൾ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തിക്കും

0
കോഴിക്കോട്: കേരളത്തിൽ നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം...

പന്തളത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം ; ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവാകുന്നു

0
പന്തളം : പന്തളത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടവും ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും...

സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി

0
സീതത്തോട് : സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി. ഏറെ...