ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ടിൽ കോന്നി നിയോജക മണ്ഡലത്തെയും ഉൾപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി: നിയോജക മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളും ഇനി ബയോഡൈവേഴ്സിറ്റി സർക്യൂട്ടിന്റെ  ഭാഗം. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ നല്കിയ കത്തിന്റെ  അടിസ്ഥാനത്തിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ ബഡ്ജറ്റിന്റെ  മറുപടി പറഞ്ഞപ്പോഴാണ് കോന്നി മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങൾ കൂടി ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുത്തി പ്രഖ്യാപനം നടത്തിയത്.

ബയോ ഡൈവേഴ്സിറ്റി സർക്യൂട്ടിൽ കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായൽ, മൺട്രോതുരുത്ത്, കൊട്ടാരക്കര, മീൻപിടിപ്പാറ, മുട്ടറമരുതിമല, ജടായൂപാറ, തെന്മല, അച്ചൻകോവിൽ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. കോന്നി മണ്ഡലത്തിലെ കോന്നി ആനക്കൂട്, അടവി, ഗവി തുടങ്ങിയ കേന്ദ്രങ്ങൾ കൂടിയാണ് ഇപ്പോൾ സർക്യൂട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ സർക്ക്യൂട്ടിന് 50 കോടി രൂപയാണ് വകയിരുത്തിയത്.

2021ൽ ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബഡ്ജറ്റിൽ അച്ചൻകോവിൽ- കോന്നി -അടവി -ഗവി ഉൾപ്പെടുന്ന ടൂറിസം സർക്യൂട്ട് സംബന്ധിച്ച പരാമർശം ഉണ്ടായിരുന്നു. ഇതോടെ കോന്നിയിലെ വിനോദ സഞ്ചാര മേഖയ്ക്കു പുത്തനുണർവ്വായി പ്രഖ്യാപനം മാറും. സർക്യൂട്ടിൽ ഉൾപ്പെട്ടതോടെ ധാരാളം സഞ്ചാരികൾ കോന്നി നിയോജക മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു. വിദേശ, സ്വദേശ സഞ്ചാരികൾ സർക്യൂട്ടിന്റെ  ഭാഗമായി എത്തുമ്പോൾ കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. സർക്യൂട്ടിൽ ഉൾപ്പെട്ടതോടെ ടൂറിസം കേന്ദ്രങ്ങളുടെ വികസനം മുൻനിർത്തി കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തുമെന്നും എം.എൽ.എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...