കോന്നി: കോന്നി നഗരത്തിന്റെ നാലു കിലോമീറ്റർ ഇനിയും അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള നിരീക്ഷണ ക്യാമറ വലയത്തിൽ. കോന്നി ജനമൈത്രീ പോലീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി എന്നിവയുടെ സഹകരണത്തോടെയാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. ഇതിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ജി.ജയദേവ് ഐ.പി.എസ്. നിർവ്വഹിച്ചു.
കോന്നി മാരൂർപ്പാലം, ചൈനാ മുക്ക്, കോന്നി സെൻട്രൽ ജംഗ്ഷൻ, കോന്നി താലൂക്കാശുപത്രി, സിവിൽ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി, എന്നീ സുപ്രധാന മേഖലകളിലാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ഉദ്ഘാടന സമ്മേളനത്തിൽ അടൂർ ഡി.വൈ.എസ്.പി. ജവഹർ ജനാർദ അദ്ധ്യക്ഷത വഹിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് വൈ .. പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി സന്തോഷ് മാത്യു, പ്രസിഡന്റ് അനിൽകുമാർ. സമിതി സെക്രട്ടറി രാജഗോപാൽ, കോന്നി എസ്.എച്ച്.ഒ.എസ്.അഷാദ്, കോർഡിനേറ്റർ സി.പി.ഒ ഷാജഹാൻ എന്നിവർ സംസാരിച്ചു.