കോന്നി വള്ളാട്ട്തോട് – ഡി എഫ് ഒ ഓഫീസ് റോഡ് അപകടാവസ്ഥ പരിഹരിക്കുന്നില്ല

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ ഉൾപ്പെടുന്ന വള്ളാട്ട് തോട് – ഡി എഫ് ഒ ഓഫീസ് റോഡ് ഒരു വശം ഇടിഞ്ഞു വീണ് അപകടാവസ്ഥയിലായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും കോന്നി ഗ്രാമ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ല. മാമൂട് ഭാഗത്ത് നിന്ന് കോന്നി ടൗണിൽ കയറാതെ കോന്നി ഡിവിഷൻ ഫോറെസ്റ്റ് ഓഫീസ്, പോലീസ് സ്റ്റേഷൻ, ഗവണ്മെന്റ് എൽ പി സ്കൂൾ എന്നിവിടങ്ങളിലേക്ക് വരുവാനുള്ള പ്രധാനപ്പെട്ട റോഡാണ് ഇത്. എന്നാൽ കനത്ത മഴയിൽ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് തോട്ടിലേക്ക് പതിച്ചത് മൂലം റോഡിന്റെ മധ്യഭാഗത്തായി വിള്ളൽ വീണിട്ടുണ്ട്.

അടിഭാഗത്തെ സംരക്ഷണ ഭിത്തിയുടെ കല്ലുകൾ പകുതിയിലേറെയും ഇടിഞ്ഞു പോയതിനാൽ റോഡ് കൂടുതൽ അപകടഭീഷണി നേരിടുകയാണ്. ഇത്തരത്തിൽ റോഡ് അപകടത്തിൽ ആണെന്നുള്ള മുന്നറിയിപ്പ് ബോർഡ് പോലും കോന്നി ഗ്രാമ പഞ്ചായത്ത് ഇവിടെ സ്ഥാപിച്ചിട്ടില്ല എന്നതാണ് പ്രധാനപ്പെട്ടകാര്യം. ഇത് അറിയാതെ ഈ വഴി വരുന്ന വാഹന യാത്രക്കാർ അപകടത്തിൽപെടുന്നതിനുള്ള സാധ്യതയും ഏറെയാണ്. നാട്ടുകാർ നിരവധി തവണ പരാതി ഉന്നയിച്ചിട്ടും നടപടി സ്വീകരിക്കാൻ കോന്നി ഗ്രാമ പഞ്ചായത്ത് തയ്യാറാകുന്നില്ല എന്നും ആക്ഷേപമുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടലിന്റെ മറവിൽ വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി ; മുഖ്യപ്രതി കസ്റ്റഡിയിൽ

0
തിരുവനന്തപുരം: കല്ലമ്പലത്ത് ഹോട്ടൽ വ്യാപാരത്തിന്റെ മറവിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ മൊത്തവ്യാപാരം...

ചോദ്യ പേപ്പർ ചോർച്ച : ‘എൻടിഎ പിരിച്ചുവിടണം, ദേശീയ സാങ്കേതിക പരീക്ഷാ കമ്മീഷൻ രൂപീകരിക്കണം’...

0
ഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിലെ സിബിഐ കുറ്റപത്രത്തിന് പിന്നാലെ...

ഏരൂർ എണ്ണപ്പനത്തോട്ടത്തിൽ മൂന്നുതവണ ഉഗ്രശബ്ദം മുഴങ്ങിമുഴങ്ങിയ സംഭവം ; പരിശോധന നടത്തി

0
ഏരൂർ : എണ്ണപ്പനത്തോട്ടത്തിൽ ഉഗ്രശബ്ദം കേട്ട സംഭവത്തിൽ ഖനന ഭൂവിജ്ഞാന വകുപ്പ്...

പോക്സോ കേസുകളിൽ 71% പ്രതികളും കുട്ടികളുടെ ബന്ധുക്കളും പരിചിതരും

0
തിരുവനന്തപുരം: സംസ്ഥാനത്തെ പോക്സോ കേസുകളിൽ 71 ശതമാനം പ്രതികളും കുട്ടികളുടെ പരിചിതരാണെന്ന്...