കോന്നി : വള്ളിക്കോട് വില്ലേജിലെ തട്ടക്കുന്ന് പടപ്പുപാറ റവന്യൂ പുറമ്പോക്കിലെ പാറ ഖനനം ചെയ്യാനുള്ള നീക്കം ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചു.
ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് പാറ പൊട്ടിക്കാൻ അനുമതി ലഭിച്ച ആളുകൾ ഖനനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്ന് ഇവർ റവന്യൂ വകുപ്പിനെ സമീപിച്ച് ഖനനം ഉപേക്ഷിക്കുകയാണെന്ന് രേഖാമൂലം എഴുതി നൽകി. ഈ പ്രദേശത്തെ രണ്ടര ഏക്കറോളമുള്ള പാറക്കൂട്ടം പൊട്ടിച്ചുനീക്കാനായിരുന്നു ശ്രമം. ഇതിനെതിരേ ആക്ഷൻ കൗൺസിലിന്റെ നേത്രുത്വത്തില്‍ പ്രതിഷേധം ഉയർന്നിരുന്നു. പ്രമാടം പഞ്ചായത്തിലെ മയിലുകളുടെ ആവാസകേന്ദ്രമായ പക്ഷിത്താവളം കൂടിയാണ് ഈ സ്ഥലം. പാറ പൊട്ടിച്ചാൽ ആവാസവ്യവസ്ഥ തകരുമെന്ന സാഹചര്യം ജനങ്ങൾ ഉയർത്തി കാണിച്ചിരുന്നു.