കൊല്‍ക്കത്ത: പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാക് അധീന കശ്മീര്‍ നമ്മുടേതാണ്. അതു തിരിച്ചു പിടിക്കുന്നത് തടയാന്‍ പാകിസ്ഥാന് കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമബംഗാളിലെ ഹൗറയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
‘പാക് അധിനിവേശ കശ്മീര്‍ നമ്മുടേതല്ലേ? മണിശങ്കര്‍ അയ്യരും ഫാറൂഖ് അബ്ദുള്ളയും പാകിസ്ഥാന്റെ പക്കല്‍ ആറ്റംബോംബുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തുകയാണ്. എന്തിനെന്നാല്‍ പാക് അധീന കശ്മീരിനെക്കുറിച്ച് സംസാരിക്കരുത് എന്നതാണ് ഉദ്ദേശം. രാഹുല്‍ ബാബ, മമത ദീദി, നിങ്ങള്‍ എത്ര ഭയപ്പെടുത്തിയാലും, പാക് അധീന കശ്മീര്‍ നമ്മുടേതാണ്, അത് തിരിച്ചു പിടിക്കുക തന്നെ ചെയ്യും. അമിത് ഷാ പറഞ്ഞു.
നേരത്തെ കശ്മീരില്‍ പ്രതിഷേധം ശക്തമായിരുന്നു. ബിജെപി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതോടെ കശ്മീര്‍ ശാന്തമായി. നരേന്ദ്രമോദിയുടെ സ്വാധീനഫലമായി കശ്മീരില്‍ ഹര്‍ത്താലുകളോ സമരങ്ങളോ ഇല്ലാതെ സമാധാനത്തിന്റെ പാതയിലായി. അതേസമയം പാക് അധീന കശ്മീരില്‍ പ്രതിഷേധങ്ങള്‍ തുടര്‍ക്കഥയായിരിക്കുകയാണ്. അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ
‘മുസ്ലിങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല’; വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി പ്രധാനമന്ത്രി
മുമ്പ് ആസാദി മുദ്രാവാക്യം മുഴങ്ങിയത് നമ്മുടെ കശ്മീരിലായിരുന്നെങ്കില്‍ ഇപ്പോള്‍, അത് പാക് അധീന കശ്മീരിലാണ്. മുമ്പ് കല്ലേറ് നടന്നത് നമ്മുടെ കശ്മീരിലായിരുന്നെങ്കില്‍ ഇപ്പോള്‍ അത് പാക് അധീന കശ്മീരിലാണ്. സമാധാനം കൈവരിച്ചതോടെ കശ്മീരില്‍ ടൂറിസം രംഗവും മികച്ച നേട്ടത്തിലാണ്. രണ്ടു കോടി ടൂറിസ്റ്റുകളാണ് കശ്മീരിലെത്തിയത്. ഇത് പുതിയ റെക്കോഡാണ്. അതേസമയം പാക് അധീന കശ്മീരില്‍ ജനങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് ഗോതമ്പ് നല്‍കിയാണ് റെക്കോഡ് ഇട്ടിരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.