അച്ഛൻകോവിലാറ്റിൽ ഒഴുകി എത്തിയത് പിടിയാനയുടെ ജഡം

For full experience, Download our mobile application:
Get it on Google Play

കോന്നി : അച്ഛൻകോവിലാറ്റിലൂടെ ഒഴുകി എത്തിയ പിടിയാനയുടെ ജഡം കരയ്ക്കെത്തിച്ചു. അഞ്ച് ദിവസത്തോളം പഴക്കമുള്ള പിടിയാനയുടെ ജഡമാണ് കുമ്മണ്ണൂർ ദക്ഷിണ കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷന് ഒന്നര കിലോമീറ്റർ ദൂരെ അച്ഛൻകോവിലാറിന്റെ  കരയിൽ അടിഞ്ഞത്.

കഴിഞ്ഞ ദിവസമാണ് അച്ഛൻകോവിലാറിലൂടെ ആനയുടെയും കുട്ടിയാനകളുടെയും ജഡങ്ങൾ ഒഴുകി വരുന്നതായി അഭ്യൂഹം പരന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ വീഡിയോ ക്ലിപ്പുകളുടെയും ഫോട്ടോയുടേയും മറ്റും സഹായത്തോടെ സംഭവം വനപാലകര്‍ സ്ഥിരീകരിക്കുകയായിരുന്നു. രാത്രിയോടെ കരയ്ക്കടിഞ്ഞ പിടിയാനയുടെ ജഡം തണ്ണിത്തോട് കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നിന്ന് കുട്ടവഞ്ചികൾ അടക്കമെത്തിച്ച് കയർ ഉപയോഗിച്ച് ഒഴുകി പോകാതെ കെട്ടിയിടുകയായിരുന്നു. അഞ്ച് ദിവസത്തോളം പഴക്കമുള്ള ജഡം ജീർണ്ണിച്ച് തുടങ്ങിയ നിലയിലായിരുന്നു. രാത്രിയിലെ വെളിച്ചക്കുറവും അനുകൂലമല്ലാത്ത കാലാവസ്ഥയും മൂലം ജഡം കരയ്ക്കടുപ്പിക്കാൻ ഏറെ ബുദ്ധിമുട്ടി.

രണ്ട് കുട്ടിയാനകളുടെ ജഡവും ഒഴുകി വരുന്നത് കണ്ടതായി പറയുന്നുണ്ടെങ്കിലും ഇതിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. ആനയുടെ ജഡം ക്രയിൻ ഉപയോഗിച്ച് കരയ്ക്ക് കയറ്റി ഫോറസ്റ്റ് വെറ്റിനറി ഡോക്ടറുടെ നേതൃത്ത്വത്തിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി കുമ്മണ്ണൂർ വനത്തിനുള്ളിൽ സംസ്കരിച്ചു. കോന്നി ഡി എഫ് ഒ കെ എൻ ശ്യാം മോഹൻലാൽ, കോന്നി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ജോജി ജയിംസ്, ദക്ഷിണ കുമരംപേരൂർ ഫോറസ്റ്റ് ഡെപ്യൂട്ടി സനോജ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...