കോന്നിയിൽ അമിത ഭാരം കയറ്റിയുള്ള തടിലോറികളുടെ പരക്കംപാച്ചിൽ ; കണ്ണടച്ച് അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി :  അമിത ഭാരം കയറ്റിയുള്ള തടിലോറികളുടെ സഞ്ചാരം കോന്നിയിൽ അപകടങ്ങൾക്ക് കാരണമാകുന്നു. കോന്നി കുളത്തുങ്കലിൽ കഴിഞ്ഞ ദിവസമാണ്  ഇത്തരത്തില്‍ അമിത ഭാരം കയറ്റി വന്ന തടിലോറി തട്ടി കാറിന് കേടുപാടുകൾ സംഭവിച്ചത്. ലോറിയുടെ നീളത്തിന്റെ ഇരട്ടി നീളത്തിലാണ് തടികൾ പലയിടങ്ങളിലും കയറ്റിക്കൊണ്ടുപോകുന്നത്. ലോറിയിൽ നിന്നും തടികൾ ഇരുവശത്തേക്കും നീണ്ട് നിൽക്കുന്നതിനാൽ പലപ്പോഴും അപകടങ്ങൾക്ക് ഇത് കാരണമാകുന്നുണ്ട്.

അപകടകരമായ രീതിയില്‍ തടി ലോഡുമായി ലോറികള്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടാലും അധികൃതർ പലപ്പോഴും മൌനം പാലിക്കുകയാണെന്ന് ആക്ഷേപമുണ്ട്. ലോറിയുടെ ബോഡിക്ക് പുറത്തേക്ക് തള്ളിനില്‍ക്കുന്ന നിലയില്‍ തടിയോ സാധനങ്ങളോ കയറ്റിക്കൊണ്ടുപോകുവാന്‍ നിയമം അനുവദിക്കുന്നില്ല. ലോറിയുടെ കാബിനു മുകളിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന നിലയിലാണ് റബര്‍ തടിയും മറ്റ് പാഴ് മരങ്ങളും കൊണ്ടുപോകുന്നത്.  വൈദ്യുതി ലൈനുകളില്‍ മുട്ടി ഇത് പലപ്പോഴും അപകടത്തിനു കാരണമാകുന്നുണ്ട്. മാത്രമല്ല തിരക്കില്ലാത്ത രാത്രി സമയങ്ങളിൽ കൊണ്ടുപോകേണ്ട ലോഡുകളാണ്  പകൽ സമയങ്ങളിൽ തിരക്കേറിയ റോഡിലൂടെ കൊണ്ടുപോകുന്നത്. ഇത്തരം സംഭവങ്ങൾക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...