കോന്നിയിൽ പഞ്ചായത്തില്‍ വഴിയോര കച്ചവടവും വാഹനങ്ങളിലുള്ള കച്ചവടവും നിരോധിച്ചു ; നാരായണപുരം മത്സ്യചന്ത അടച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കൊവിഡ് വൈറസ് വ്യാപിക്കുന്ന  സാഹചര്യത്തിൽ കോന്നി പഞ്ചായത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.  സമ്പർക്ക വ്യാപനത്തിന്റെ  തോത് വളരെയധികം വർധിച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനാൽ കോന്നി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള അനധികൃത മത്സ്യവ്യാപാരം,  പച്ചക്കറി – പഴം വ്യാപാരങ്ങൾ, വഴിയോര കച്ചവടങ്ങൾ തുടങ്ങിയവ കർശനമായി നിരോധിച്ചുവെന്ന് കോന്നി ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ വാഹനങ്ങളിൽ കച്ചവടം ചെയ്യുന്ന അനധികൃത കച്ചവടക്കാരിൽ നിന്ന് പൊതുജനങ്ങൾ സാധനം വാങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. കൂടാതെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കോന്നി നാരായണപുരം ചന്തയിലെ മത്സ്യ വ്യാപാരം പൂർണ്ണമായി നിർത്തിവെച്ചിട്ടുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ വിദ്യാർഥിനികൾ കാൺകെ സ്വയംഭോഗം ചെയ്ത് യുവാവ്

0
കോഴിക്കോട്: ലേഡീസ് ഹോസ്റ്റലിന് മുന്നിൽ അശ്ലീല പ്രദർശനം നടത്തി യുവാവ്....

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തില്‍ നാളികേര ദിനാഘോഷം നടന്നു

0
റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിൽ എണ്ണൂറാം വയൽ സി.എം.എസ്...

യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

0
കാസർകോ‍ട്: യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി. പോക്സോ കേസിൽ...

കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ തള്ളി പാലോളി മുഹമ്മദ്‌ കുട്ടി

0
പാലക്കാട്: കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ തള്ളി...