ജനകീയ നേതാവ് വിടപറയുമ്പോള്‍ കോന്നിക്കും ഓര്‍മ്മകള്‍ ഏറെ

For full experience, Download our mobile application:
Get it on Google Play

കോന്നി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിടപറയുമ്പോള്‍ കോന്നി നിയോജക മണ്ഡലത്തിലും വികസന പെരുമഴയുടെ ഒട്ടേറെ ഓര്‍മ്മകളാണ് ഉള്ളത്. ഉമ്മന്‍ചാണ്ടി മുഖ്യ മന്ത്രിയും അഡ്വ. അടൂര്‍ പ്രകാശ് കോന്നിയുടെ എംഎല്‍എയുമായിരുന്ന കാലഘട്ടത്തില്‍ ആണ് കോന്നിയുടെ മുഖം തന്നെ മാറ്റി മറിച്ച കോന്നി മെഡിക്കല്‍ കോളേജിന് തുടക്കം കുറിച്ചത്. 2013 ജനുവരി 25 ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ശിലാ സ്ഥാപനം നിര്‍വ്വഹിച്ചു. മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്ന നെടുമ്പാറയിലേക്ക് തുറന്ന വാഹനത്തില്‍ ആണ് ജനങ്ങള്‍ അദേഹത്തെ എതിരേറ്റു കൊണ്ടുപോയത്. തുടര്‍ന്ന് അടുത്ത വര്‍ഷമായ 2014 ജനുവരി 13 ന് കോന്നിയുടെ മറ്റൊരു വികസന പദ്ധതിയായ കോന്നി മിനി സിവില്‍ സ്റ്റേഷന് മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി തറക്കലിട്ടു. കോന്നിയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളായ കോന്നി താലൂക്ക് ഓഫീസ്, സബ് റെജിസ്ട്രാര്‍ ഓഫീസ്, ഫുഡ് സേഫ്റ്റി ഓഫീസ്, ഇലക്ഷന്‍ വിഭാഗം ഓഫീസ് എന്ന് തുടങ്ങി കോന്നിയിലെ പ്രധാന ഓഫീസുകള്‍ ഒരു കുടക്കീഴില്‍ അണിനിരത്തുവാനും മുന്‍ മുഖ്യമന്ത്രിക്ക് കോന്നി മിനി സിവില്‍ സ്റ്റേഷന്‍ സാധ്യമാക്കിയതിലൂടെ കഴിഞ്ഞു.

നിരവധി റോഡുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം മുന്‍ തൂക്കം നല്‍കി. ജനസമ്പര്‍ക്ക പരിപാടികള്‍ വഴി കോന്നിയിലെ നിരവധി സാധാരണക്കാര്‍ക്ക് ആശ്വാസകരമായ നടപടികള്‍ സ്വീകരിക്കുവാനും മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ കോന്നിയുടെ മറ്റൊരു വികസന പദ്ധതി ആയിരുന്നു കോന്നി സി എഫ് ആര്‍ ഡി കോളേജ്, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും അഡ്വ അടൂര്‍ പ്രകാശ് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയും ആയിരുന്ന കാലഘട്ടത്തില്‍ ആണ് ഏഷ്യയിലെ തന്നെ രണ്ടാമത്തെ ഫുഡ് ടെക്നോളോജി കോളേജ് ആയ പെരിഞ്ഞോട്ടക്കല്‍ സി എഫ് ആര്‍ ഡി കോളേജ്,അനുബന്ധ ലാബുകള്‍ എന്നിവ സ്ഥാപിക്കപെടുന്നത്. കോന്നി കെഎസ്ആര്‍ടിസി ഡിപ്പോ, മൃഗാശുപത്രി, ലീഗല്‍ മെട്രോളജി ഓഫീസ്, കോന്നി – സീതത്തോട് ഫയര്‍ സ്റ്റേഷനുകള്‍, കോന്നി താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം തുടങ്ങിയവയെല്ലാം അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ കോന്നിക്ക് സമ്മാനിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...