ക്രിസ്തുമസ് അവധിയില്‍ റെക്കോര്‍ഡ് കളക്ഷനുമായി കോന്നി ഇക്കോടൂറിസവും അടവിയും

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഇക്കോടൂറിസം ആരംഭിച്ചതിന് ശേഷമുള്ള റെക്കോര്‍ഡ് കളക്ഷനാണ് ക്രിസ്തുമസ് അവധി ദിനങ്ങളില്‍ കോന്നി ഇക്കോടൂറിസം സെന്ററിലും അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലും ലഭിച്ചത്. ക്രിസ്തുമസ് ദിനത്തില്‍ വലിയ തിരക്കാണ് കോന്നി ഇക്കോടൂറിസം സെന്ററില്‍ അനുഭവപ്പെട്ടത്. 2342 പേരാണ് കോന്നി ഇക്കോടൂറിസം സെന്ററില്‍ ക്രിസ്തുമസ് ദിനത്തിലെത്തിയത്. 92205 രൂപ വരുമാനവും ലഭിച്ചു.

വനശ്രീ ഇക്കോ ഷോപ്പില്‍ 26448 രൂപയും ഇക്കോടൂറിസം ക്യാന്റീനില്‍ 25300 രൂപയും വരുമാനം ലഭിച്ചു. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ 123000 രൂപയാണ് ക്രിസ്തുമസ് ദിനത്തില്‍ ലഭിച്ച വരുമാനം. അടവിയിലെ ആരണ്യകം കഫേയില്‍ 6100 രൂപയും വരുമാനം ലഭിച്ചു. ജനുവരി രണ്ടിലെ കണക്കുകള്‍ പ്രകാരം 1698 പേരാണ് ഇക്കോടൂറിസം സെന്ററില്‍ സന്ദര്‍ശനം നടത്തിയത്.

67595 രൂപയാണ് ഈ ദിവസത്തെ വരുമാനം. കോന്നി ഇക്കോടൂറിസം സെന്റര്‍ ആരംഭിച്ചത് മുതല്‍ ഇന്ന് വരെയുള്ള റെക്കോര്‍ഡ് വരുമാനമാണ് ഈ ദിവസങ്ങളില്‍ കോന്നിയിലും അടവിയിലും ലഭിച്ചത്. കല്ലാറ്റില്‍ വെള്ളം കുറവായതിനാല്‍ ഹ്രസ്വദൂര സര്‍വ്വീസുകള്‍ മാത്രമാണ് നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...