കോന്നി : തെരുവ് നായകളെ ഭയന്ന് കഴിയുകയാണ് കോന്നി നിവാസികൾ. കോന്നി കെ എസ് ആർ റ്റി സി ഓപ്പറേറ്റിംഗ് സ്റ്റേഷൻ ആണ് തെരുവ് നായകൾ സ്ഥിരം താവളമാക്കിയിരിക്കുന്നത്. സ്‌കൂൾ കുട്ടികൾ അടക്കമുള്ളവർ എത്തുന്ന കോന്നി കെ എസ് ആർ റ്റി സി പരിസരത്ത് തെരുവ് നായകൾ കൂട്ടത്തോടെ ആണ് നടക്കുന്നത്. ഇരുചക്ര വാഹനങ്ങൾക്ക് പുറകെ നായകൾ ഓടുന്നത് മൂലം പതിവാണ്. രാത്രിയിലും സ്ഥിതി വ്യത്യസ്ഥമല്ല. ദീർഘ ദൂര യാത്രകൾക്കും മറ്റും കോന്നിയിൽ ബസ് കാത്ത് നിൽക്കുന്നവരും പുലർച്ചെ വ്യായാമത്തിന് ഇറങ്ങുന്നവരും ഭയത്തോടെയാണ് കോന്നിയിലൂടെ സഞ്ചരിക്കുന്നത്. കൂട്ടമായി എത്തുന്ന തെരുവ് നായകളെ കോന്നിയുടെ പല ഇടങ്ങളിലും കാണുവാൻ കഴിയും.
കോന്നി നാരായണപുരം ചന്തയിലെ മാലിന്യവും നഗരത്തിൽ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും തെരുവ് നായകൾ വളരുന്നതിനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്. സ്‌കൂൾ കുട്ടികൾ നടന്നു പോകുന്ന വഴികളിൽ ആണ് നായകൾ കൂട്ടത്തോടെ സഞ്ചരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപാണ് മഠത്തിൽകാവ് ഭാഗത്ത് ഒരാൾക്ക് തെരുവ് നായയുടെ കടിയേറ്റത്. ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങളും മാലിന്യം നിറഞ്ഞ സ്ഥലങ്ങളും ആണ് തെരുവ് നായകൾ താവളമാക്കുന്നത്.
രാത്രികാലങ്ങളിൽ നായ്ക്കളെ ചാക്കിൽ കെട്ടി നഗരത്തിൽ ഉപേക്ഷിക്കുന്ന സംഭവങ്ങളും വ്യാപകമാണെന്ന് പറയുന്നു. കോന്നി നഗരത്തിൽ മുന്തിയ ഇനം നായ്ക്കളെയും തെരുവ് നായകളുടെ ഇടയിൽ ഉപേക്ഷിക്കപെട്ട നിലയിൽ കാണാം. വളർത്ത് മൃഗങ്ങൾക്കും തെരുവ് നായകൾ വലിയ ഭീഷണി ഉയർത്തുന്നുണ്ട്. കോഴി, താറാവ് അടക്കമുള്ള നിരവധി വളർത്ത് ജീവികൾ കോന്നിയിൽ തെരുവ് നായ ആക്രമണത്തിൽ ചത്തിട്ടുണ്ട്.
റോഡരുകിൽ പ്ലാസ്റ്റിക് കവറുകളിൽ കെട്ടി മൽസ്യ മാംസാവശിഷ്ടങ്ങൾ അടക്കം ഉപേക്ഷിക്കുന്നതും തെരുവ് നായ ശല്യം വർധിക്കുന്നതിന് കാരണമാകുന്നുണ്ട്. കോന്നി താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നുണ്ട്. കുട്ടികളെ ഭയത്തോടെ ആണ് സ്കൂളിലേക്ക് അയക്കുന്നതെന്ന് മാതാപിതാക്കൾ പറയുന്നു. വിഷയത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് യാത്രക്കാർ പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033