കോന്നി: കോന്നിയൂരിൻ്റെ ചരിത്രവും പൈതൃകവും കോന്നിയിൽ കരിയാട്ടത്തിലൂടെ പുനർജനിക്കും. നൂറ്റാണ്ടുകളുടെ പെരുമ കരിയാട്ടത്തിലൂടെ ലോകമറിയും. ചരിത്രത്തിൻ്റെ ഭാഗമായ കോന്നിയുടെ ആനക്കമ്പം കരിയാട്ടത്തിലൂടെ പുനർ സൃഷ്ടിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. എ.ഡി.75-ാം ആണ്ടിൽ പാണ്ഡ്യദേശത്തു നിന്ന് തീരുമലനായ്ക്കരെ പേടിച്ച് തെങ്കാശിയിൽ എത്തിയ ചെമ്പഴന്നൂർ രാജകുടുംബം എ.ഡി.79 ൽ അവിടെ നിന്നും പാണ്ഡ്യ സേനയുടെ ഭീഷണിയെ തുടർന്ന് കോന്നിയൂരിൽ എത്തി ചെമ്പഴന്നൂർ കോവിലകക്കാർ എന്ന പേരിൽ കാലങ്ങളോളം മലയോര നാട്ടിൽ കഴിഞ്ഞു. ഏതാണ്ട് എ.ഡി.903ന്നോടെ രാജവംശം മലയോര ഗ്രാമം വിലയ്ക്ക് വാങ്ങി കോന്നിയൂർ എന്ന നാട്ടുരാജ്യം സ്ഥാപിച്ചു.
രാജകുടുംബത്തിന് കാട്ടിൽ നിന്നും ലഭിച്ച അവശനായ കുട്ടികൊമ്പനെ കോവിലകത്ത് പരിപാലിച്ച് സുഖപ്പെടുത്തി സംരക്ഷിച്ചു വന്നു. കുട്ടിക്കുറമ്പ് കാട്ടി നടന്ന കുട്ടിക്കുറുമ്പൻ ലക്ഷണമൊത്ത കൊമ്പനായി വളർന്ന് കോന്നിയൂരിന് പ്രിയങ്കരനായി. കരിങ്കൊമ്പൻ എന്ന് നാട്ടുകാർ വാത്സല്യത്തോടെ വിളിച്ച ലക്ഷണമൊത്ത കൊമ്പനെ ഒരിക്കൽ പോലും ചങ്ങലയ്ക്കിട്ടിരുന്നില്ല. എന്നാൽ ഏതാണ്ട് എ.ഡി. ആയിരാമാണ്ടിൽ ചോളന്മാർ തിരുവിതാംകൂറിനെ ആക്രമിച്ചപ്പോൾ കോവിലകക്കാർക്ക് നാട്ടുരാജ്യത്തിന്റെ ആസ്ഥാനം പന്തളത്തേയ്ക്ക് മാറ്റേണ്ടി വന്നു. ചെമ്പഴന്നൂർ കോവിലകക്കാർ പന്തളത്തേയ്ക്ക് ആസ്ഥാനം മാറ്റിയപ്പോൾ കരിങ്കൊമ്പനെ കൂടി കോന്നിയൂരിൽ നിന്നും പന്തളത്തേയ്ക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു.
കോന്നിയൂരാകെ കരിങ്കൊമ്പന്റെ നഷ്ടത്തിൽ ദുഃഖത്തിലായി. നാളുകൾ കഴിഞ്ഞ് നാട്ടുകാർ ഒന്നിച്ച് പന്തളത്ത് കൊട്ടാരത്തിൽ എത്തി കരിങ്കൊമ്പനെ കോന്നിയൂരിന് തിരിച്ചു തരണമെന്ന് അഭ്യർത്ഥിച്ചു. അഭ്യർത്ഥന രാജാവ് നിരസിച്ചു. നാട്ടുകാരെ കണ്ട കൊമ്പന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. നാട്ടുകാർ തിരികെപ്പൊന്ന ശേഷം കൊമ്പൻ ഭക്ഷണവും വെള്ളവും എടുക്കാതെ ഒറ്റനിൽപ്പ് തുടർന്നു. ഒടുവിൽ 21 ദിവസങ്ങൾക്ക് ശേഷം രാജാവ് കൊമ്പനെ കോന്നിയൂരിലേക്ക് തിരിച്ചയ്ക്കാൻ തീരുമാനിച്ചു.
കൊമ്പന്റെ തിരിച്ചുവരവിൽ സന്തോഷം കൊണ്ട് കോന്നിയൂർ ദേശം ഉത്സവപ്പറമ്പു പോലെയായി. നാട്ടിലെ എല്ലാ ആനകളേയും കൂട്ടി പോയി കൊമ്പനെ വരവേൽക്കാൻ നാട്ടുകാർ ഒരുങ്ങി. പക്ഷേ ഇത്രയധികം ആനകളെ ഇത്ര ദൂരം നടത്താനുള്ള ബുദ്ധിമുട്ടിൽ ആ ശ്രമം ഉപേക്ഷിച്ചു. പകരം നാട്ടുകാരെല്ലാം ആനവേഷം കെട്ടി പന്തളത്തെത്തി കൊമ്പനെ സ്വീകരിച്ച് കോന്നിയ്ക്ക് ആനയിച്ചു. നാട്ടിലെ ആനകളാകെ നെറ്റിപ്പട്ടമണിഞ്ഞ് കോന്നിയിൽ ഒരുങ്ങി നിന്നു. ആനകളും ആനവേഷധാരികളായ നാട്ടുകാരും ഒരുമിച്ച് കരിങ്കൊമ്പനെ സ്വീകരിച്ച് ആനയിച്ചത് പഴമയുടെ ചരിത്രമാണ്.
കോന്നിയൂർ പിന്നീട് ലോപിച്ച് കോന്നിയായി മാറി. കോവിലകക്കാർ താമസിക്കുന്നതിനായി നിർമ്മിച്ച കോയിക്കലുകൾ ഇപ്പോഴും കോന്നി നിവാസികളുടെ താമസസ്ഥലങ്ങളാണ്. കോന്നിയുടെ പഴമയുടെ ചരിത്രം എക്കാലവും ഓർമ്മിക്കപ്പെടേണ്ടതുണ്ട്. അതിനായാണ് ആളുകൾ ആന വേഷം കെട്ടിയും ചമയങ്ങളാൽ അണിയിച്ചൊരുക്കിയ ആനകളെ അണിനിരത്തിയും കരിയാട്ടം സംഘടിപ്പിച്ചിരിക്കുന്നത്. കോന്നി കരിയാട്ടം സെപ്റ്റംബർ 3നാണ് നടക്കുന്നത്. കോന്നി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ മത്സര സ്വഭാവത്തിലാണ് കരിയാട്ടം നടക്കുക. ഓരോ പഞ്ചായത്തിൽ നിന്നും കരിയാട്ടത്തിൽ പങ്കെടുക്കുന്ന ആനകളെ നാളെ നറുക്കെടുപ്പിലൂടെ നിശ്ചയിക്കും. കരിയാട്ടം സംഘാടക സമിതി ഓഫീസിലാണ് നറുക്കെടുപ്പ് നടക്കുക.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































