കൂടൽ ബിവറേജസ് പണം തട്ടിപ്പ് : രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : കൂടൽ ബിവറേജസ് ഔട്ട്‌ ലെറ്റിൽ നിന്നും പണം തട്ടിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മാനേജർ കൃഷ്ണകുമാർ, സംഭവത്തിൽ പ്രതിയായ എൽ ഡി ക്ലാർക്ക് അരവിന്ദ് എന്നിവരെ ആണ് സസ്പെൻസ് ചെയ്തത്. കഴിഞ്ഞ ആറ് മാസമായി ബാങ്കിൽ അടക്കാൻ കൊണ്ടുപോയ തുകയിൽ നിന്നും 81.6 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ബ്രാഞ്ചിലെ എൽ ഡി ക്ലാർക്ക് അരവിന്ദിനെതിരെ ബിവറേജെസ് കോർപ്പറേഷന്റെ ജില്ലയിലെ ചുമതലയുള്ള വെയർ ഹൗസ് മാനേജർ കൂടൽ പോലീസിൽ പരാതി നൽകുകയും ഇതിനെ തുടർന്ന് ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

2023 ജൂൺ 1 മുതൽ 28 വരെ തുടർച്ചയായി തട്ടിപ്പ് നടത്തിയാണ് ഇത്രയധികം രൂപ ജീവനക്കാരൻ തട്ടി എടുത്തത് എന്ന് കൂടൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ ആറ് മാസമായി ബ്രാഞ്ചിലെ പണമിടപാടിൽ ക്രമക്കേട് നടന്നിട്ടും ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ ഇത് പരിശോധിക്കാത്തതിൽ ദുരൂഹതയുണ്ട്. ബിവറേജസിലെ ഓഡിറ്റ് സംഘം ആണ് കണക്കിൽ വ്യാപകമായ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ഇവർ ഓഡിറ്റ് നടത്തിയ സമയം ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ നടത്തിയ ബാങ്ക് ഇടപാടുകളുടെ വിശദ വിവരങ്ങൾ അടങ്ങിയ രേഖകൾ നൽകാൻ ആവശ്യപെട്ടപ്പോൾ അത് നൽകാതിരുന്നതാണ് തട്ടിപ്പ് പുറത്ത് വരുന്നതിന് ഇടയാക്കിയത്. കൂടുതൽ ജീവനക്കാർക്ക് എതിരെ നടപടി ഉണ്ടാകും എന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...