ജോളിയുടെ അടുത്ത ലക്ഷ്യം ഷാജുവായിരുന്നുവെന്ന് അന്വേഷണ സംഘം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൂടത്തായി കൊലപാതകക്കേസില്‍ ജോളിയുടെ അടുത്ത ലക്ഷ്യം ഷാജുവായിരുന്നുവെന്ന് അന്വേഷണ സംഘം. കോടതിയില്‍ സമര്‍പ്പിച്ച സിലി കൊലപാതക കേസിലെ കുറ്റപത്രത്തിലാണ് പരാമര്‍ശം. ഷാജു – സിലി ദമ്പതികളുടെ മകള്‍ ആല്‍ഫൈന്റെ കൊലപാതക കേസിലെ കുറ്റപത്രം ഈ മാസം തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് റൂറല്‍ എസ് പി.കെ.ജി സൈമണ്‍ ഐ.പി.എസ് പറഞ്ഞു.

കൂടത്തായി കൊലപാതക പരമ്പരയിലെ 6 കൊലപാതകങ്ങള്‍ക്ക് ശേഷം ജോളി ലക്ഷ്യമിട്ടിരുന്നത് തന്റെ രണ്ടാം ഭര്‍ത്താവായ ഷാജുവിനെയാണെന്ന് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതക കേസിന്റെ കുറ്റപത്രത്തിലാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയത്. സര്‍വീസിലിരിക്കുമ്പോള്‍ മരണപ്പെട്ടാലുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍, ആശ്രിത നിയമനം തുടങ്ങിയവ മുന്നില്‍ കണ്ടായിരുന്നു ജോളിയുടെ ഈ നീക്കമെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ മൂന്നാമത്തെ കേസായ സിലിയുടെ മകള്‍ ആല്‍ഫൈന്റെ കൊലപാതക കേസിലെ കുറ്റപത്രം കൂടി തയ്യാറാവുന്നു. ഈ മാസം തന്നെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.

ആല്‍ഫൈന്‍ വധക്കേസിലെ കുറ്റപത്രത്തിന് പിന്നാലെ മാത്യുവിന്റെയും അന്നമ്മയുടെയും ടോം തോമസിന്‍റെയും വധക്കേസിലെ കുറ്റപത്രങ്ങള്‍ കൂടി അടുത്ത മാസാവസാനത്തോടെ കോടതിയില്‍ സമര്‍പ്പിക്കും. കുറ്റമറ്റരീതിയില്‍ കുറ്റപത്രം തയ്യാറാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് അന്വേഷണ സംഘം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...