Thursday, May 9, 2024 7:44 am

കൂടത്തായി കൊല ; വസ്തുതർക്കമല്ല , മാതാവിനെതിരെ മൊഴി നൽകാൻ കാരണമെന്ന് സാക്ഷി

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: റോ​യ് തോ​മ​സ് കൊ​ല​ക്കേ​സി​ൽ മൂ​ന്നാം സാ​ക്ഷി​യും ഒ​ന്നാം പ്ര​തി ജോ​ളി​യു​ടെ മ​ക​നു​മാ​യ റെ​മോ റോ​യി​യു​ടെ എ​തി​ർ​വി​സ്താ​രം മാ​റാ​ട് പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി എ​സ്.​ആ​ർ. ശ്യാം​ലാ​ൽ മു​മ്പാ​കെ പൂ​ർ​ത്തി​യാ​യി. ഒ​രു ദി​വ​സം നീ​ണ്ട വി​സ്താ​ര​ത്തി​ൽ സാ​ക്ഷി പ്രോ​സി​ക്യൂ​ഷ​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ ഉ​റ​ച്ചു​നി​ന്നു.ഒ​ന്നാം പ്ര​തി​ക്ക് വേ​ണ്ടി അ​ഡ്വ ബി.​എ. ആ​ളൂ​ർ ര​ണ്ടാം​പ്ര​തി​ക്കാ​യി അ​ഡ്വ. എം. ​ഷ​ഹീ​ർ സി​ങ് എ​ന്നി​വ​ർ സാ​ക്ഷി​യെ എ​തി​ർ വി​സ്താ​രം ചെ​യ്യു.

വ​സ്തു ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് റോ​യ് തോ​മ​സി​ന്റെ സ​ഹോ​ദ​ര​ങ്ങ​ളു​ടെ നി​ർ​ബ​ന്ധ​ത്താ​ൽ ക​ള​വാ​യി മൊ​ഴി കൊ​ടു​ക്കു​ക​യെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ വാ​ദം. ഇ​ത് സാ​ക്ഷി നി​ഷേ​ധി​ച്ചു. പി​താ​വി​ന് ക​ട​ബാ​ധ്യ​ത​ക​ൾ ഇ​ല്ലാ​യി​രു​ന്നെ​ന്നും ദു​രൂ​ഹ​മ​ര​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മാ​ത്ര​മാ​ണ് പ​രാ​തി ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​പ്പോ​ൾ അ​മ്മ പ​രി​ഭ്രാ​ന്തി കാ​ട്ടി​യെ​ന്നും റെ​മോ മൊ​ഴി ന​ൽ​കി. ത​നി​ക്ക് അ​മ്മ​യോ​ടു​ള്ള വി​രോ​ധം കാ​ര​ണ​മാ​ണ് അ​മ്മ​ക്കെ​തി​രെ മൊ​ഴി കൊ​ടു​ക്കു​ന്ന​തെ​ന്ന പ്ര​തി​ഭാ​ഗം വാ​ദം റെ​മോ നി​ഷേ​ധി​ച്ചു.

നാ​ട്ടു​കാ​രു​ടെ മു​ന്നി​ൽ ആ​ളാ​കാ​നും മാ​ധ്യ​മ​ങ്ങ​ളു​ടെ പ്രീ​തി ല​ഭി​ക്കാ​നു​മാ​ണ് അ​മ്മ​ക്കെ​തി​രെ മൊ​ഴി കൊ​ടു​ക്കു​ന്ന​തെ​ന്ന വാ​ദ​വും നി​ഷേ​ധി​ച്ചു. കോ​ട​തി മു​മ്പാ​കെ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ സ​ത്യ​മാ​ണെ​ന്നും ഇ​തേ​കാ​ര്യ​ങ്ങ​ൾ താ​ൻ പോ​ലീ​സി​ലും മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ​യും 2019ൽ ​ത​ന്നെ പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും മൊ​ഴി​ന​ൽ​കി. മാ​ത്യൂ കു​ഴ​ൽ​നാ​ട​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ത​ന്റെ പി​താ​വ് പ​ണം ന​ൽ​കാ​നു​ണ്ടെ​ന്ന വാ​ദം റെ​മോ നി​ഷേ​ധി​ച്ചു. നേ​ര​ത്തേ ഒ​ന്നാം​പ്ര​തി എ​തി​ർ​വി​സ്താ​രം ചെ​യ്യാ​തി​രു​ന്ന സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഒ​ന്നാം പ്ര​തി​യു​ടെ അ​പേ​ക്ഷ കോ​ട​തി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ൻ.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ഡീ​ഷ​ന​ൽ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ഇ. ​സു​ഭാ​ഷ് എ​ന്നി​വ​ർ ഹാ​ജ​രാ​യി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അരിക്കൊമ്പൻ സമിതി ശുപാർശ ജനജീവിതത്തിനും ടൂറിസം മേഖലക്കും ദോഷകരമായതെന്ന് ആക്ഷേപം

0
ഇടുക്കി: അരിക്കൊമ്പൻ വിദഗ്ദ്ധ സമിതി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ മൂന്നാർ,...

പു​ൽ​വാ​മ​യി​ൽ ബോ​ട്ട് മ​റി​ഞ്ഞ് അപകടം ; ഏ​ഴു പേ​രെ ര​ക്ഷ​പെ​ടു​ത്തി, ര​ണ്ട് പേ​രെ കാ​ണാ​താ​യി

0
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ബോ​ട്ട് മ​റി​ഞ്ഞ് ര​ണ്ട് പേ​രെ കാ​ണാ​താ​യി. ഏ​ഴു...

മാതൃകാഡ്രൈവർമാർക്ക് സൗജന്യ ഇന്ധന കാർഡുകൾ

0
അബുദാബി : ഗതാഗതനിയമങ്ങൾ പാലിച്ചുകൊണ്ട് വാഹനമോടിച്ച ഡ്രൈവർമാർക്ക് അഡ്‌നോക് പെട്രോൾ കാർഡുകൾ...

വൈദ്യുതി പ്രതിസന്ധി : മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതലയോഗം ; പ്രാദേശിക നിയന്ത്രണം തുടരുന്നതിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ...