കുരമ്പാല പുത്തൻകാവിൽ ചെറ്റമാടനും,സുന്ദരയക്ഷിയും പടയണിക്കളത്തിലെത്തും

For full experience, Download our mobile application:
Get it on Google Play

പന്തളം : കുരമ്പാല പുത്തൻകാവിൽ ചെറ്റമാടനും സുന്ദരയക്ഷിയും പടയണിക്കളത്തിലെത്തും. കഴിഞ്ഞ ദിവസം ഗണപതിക്കോലത്തിനുശേഷം പുള്ളിമാടനും പക്ഷിക്കോലവുമെത്തി.ക്ഷേത്രമുറ്റത്തെ പടയണിക്കളത്തിൽ ഇന്നലെ ആദ്യം കണ്ടത് അഭിനവ്, ജിത്ത്, അയ്യപ്പൻ, അഭിനവ്, അഭിഷേക്, അരുണോദയ്, അഭയ് ജയകുമാറും സുഭാഷ് കുരമ്പാലയും ജ്യോതിഷും വിഷ്ണുവും ഉണ്ണിക്കുട്ടനും എന്നിവർ ചേര്‍ന്ന് ഒരുക്കിയ വല്യമേളത്താളമായിരുന്നു.

താവടിയും പന്നത്താവടിയും കളത്തിലെത്തിയശേഷം പതിവു തെറ്റിക്കാതെ വിനോദരൂപങ്ങളെത്തി. ആദ്യം ചുവടുവച്ചത് 4 പരദേശികളാണ്. മനോജ് കുമാറും സുനിൽ കുമാറും ചേർന്നു മാസപ്പടി, പുലവൃത്തം എന്നിവ അവതരിപ്പിച്ചു. ഗണപതിയായി സുഭാഷ് കുരമ്പാലയെത്തി. പുള്ളിമാടൻ കോലവുമായി രാജ്‌മോഹനും പക്ഷിക്കോലമായി വിഷ്ണു അജയനും ഹരിക്കുട്ടനുമെത്തി.

സ്ത്രീജനങ്ങളുടെ രോഗമുക്തിയും ശത്രു സംഹാരവുമാണ് യക്ഷിക്കോലങ്ങൾ കളത്തിൽ തുള്ളിക്കുന്നതിന്‍റെ സങ്കൽപം. കുരമ്പാല പടയണിയിലെ വിനോദരൂപങ്ങളിൽ വേറിട്ടതാണ് പന്നത്താവടി. നേർതാവടി കളത്തിലെത്തുമ്പോൾ അതിനെ പരിഹസിച്ച് പന്നത്താവടി ഇറങ്ങുന്നതും ഇവിടത്തെ പ്രത്യേകതയാണ്. രാത്രി 9 മുതൽ തപ്പുകാച്ചിക്കൊട്ട്, താവടിതുള്ളൽ, പന്നത്താവടി, പടയണി വിനോദം, ഗണപതി കോലം, ചെറ്റമാടൻ കോലം, സുന്ദരയക്ഷിക്കോലം.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസില്‍ കരുതലോടെ നീങ്ങാൻ ഇഡി ; വീണ ഹാജരാക്കിയ രേഖകള്‍ വിശദമായി പരിശോധിക്കും

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണ...

തമിഴ്നാട്ടിൽ ഇന്ന് നയപ്രഖ്യാപനം

0
ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് നയപ്രഖ്യാപനം. ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ നയപ്രഖ്യാപന...

പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ ; ഷിഗെല്ലയിൽ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ. ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും...

കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി ; കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം

0
കൊല്ലം: കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം....