പ്യേംഗ്യാംഗ്: ദക്ഷിണ കൊറിയയ്ക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് വീണ്ടും ഭീഷണി ഉയര്‍ത്തി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ്.
അതിര്‍ത്തിയില്‍ ഉത്തര കൊറിയ വിരുദ്ധ ലഘുലേഖകള്‍ വിതരണം ചെയ്ത് ഏതാനും ദിവസങ്ങളായി ദക്ഷിണ കൊറിയ ഭീഷണിയുയര്‍ത്തുന്നതായി ചൂണ്ടിക്കാട്ടി കിം യോ ജോംഗ് കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സഹോദരന് കിം അധികാരം ഉപയോഗിച്ച് ആവശ്യമെങ്കില്‍ ശത്രുവിനെതിരെ നടപടി സ്വീകരിക്കാന്‍ സൈന്യത്തിന് അനുവാദം നല്‍കുമെന്ന് അവര്‍ പറഞ്ഞു. കിം കഴിഞ്ഞാല്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും രണ്ടാം സ്ഥാനം വഹിക്കുന്ന ആളാണ് കിം യോ ജോംഗ് എന്നാണ് കരുതപ്പെടുന്നത്.