കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ ; കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചെന്ന് തൊഴിൽമന്ത്രി ബിന്ദു കൃഷ്ണ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ നടപടിയിൽ, കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചെന്ന് തൊഴിൽമന്ത്രി ബിന്ദു കൃഷ്ണ. ജൂലൈ 20ലെ ചർച്ചകൾക്ക് ശേഷം ആവശ്യമെങ്കിൽ കേന്ദ്ര സർക്കാർ ഇടപെടും. ഡൽഹിയിൽ കേന്ദ്ര തൊഴിൽമന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രതികരണം.കോറോ ഹെൽത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മറ്റ് സെൻ്ററുകളിൽ നിന്ന് കുറച്ചു പേരെ മാറ്റാം. Last come first go എന്ന രീതി കമ്പനി സ്വീകരിക്കാത്തത് എന്ത് എന്ന് മന്ത്രി ചോദിച്ചു. 20 ലെ ചർച്ചകൾക്ക് ശേഷം ആവശ്യമെങ്കിൽ കേന്ദ്ര സർക്കാർ ഇടപെടലുണ്ടാകുമെന്ന് മന്ത്രി ബിന്ദു ക‍ൃഷ്ണ പറഞ്ഞു.

കഴിഞ്ഞ ദിവസം കൊച്ചിയിൽ കമ്പനി നേതൃത്വവുമായി നടത്തിയ ചർച്ച പരാജയമായിരുന്നു. പിന്നാലെയാണ് കേന്ദ്ര തൊഴിൽമന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യയെ നേരിൽ കണ്ട് പരിഹാരം കാണാൻ തൊഴിൽമന്ത്രി ബിന്ദു കൃഷ്ണയുടെ നീക്കം നടത്തിയത്. കൊച്ചിയിലും കോഴിക്കോടുമായി 900 ഓളം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. തൊഴിൽ നിയമങ്ങൾക്കനുസരിച്ചുള്ള ബാധ്യത പൂർത്തിയാക്കിയെന്ന നിലപാടാണ് കോറോ ഹെൽത്തിന്റേത്. വരുന്ന 20ന് വീണ്ടും ചർച്ച നടത്താനാണ് സർക്കാർ നീക്കം. അതേസമയം സ്ഥാപനത്തിനെതിരെ യുവജന സംഘടനകളുടേയും തൊഴിലാളി സംഘടനകളുടേയും പ്രതിഷേധവും തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...