പത്തനംതിട്ട : കൊശമറ്റം മുതലാളി ചിറ്റാര്‍ ബ്രാഞ്ച് മാനേജരെയും പറ്റിച്ചു. കൊശമറ്റം ഫിനാന്‍സിന്റെ ചിറ്റാര്‍ ബ്രാഞ്ചില്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത ചിറ്റാര്‍ സ്വദേശി മാത്യു ജോര്‍ജ്ജിനും പറയാനുള്ളത് എന്‍.സി.ഡി (കടപ്പത്രം)യുടെ പേരില്‍ നടന്ന തട്ടിപ്പാണ്. 2012 നവംബര്‍ 3 നാണ് മാത്യു ജോര്‍ജ്ജ് 5 ലക്ഷം രൂപാ മുഖവിലയുള്ള ഒരു യൂണിറ്റ് കടപ്പത്രം വാങ്ങിയത്. 10 വര്‍ഷം കഴിയുമ്പോള്‍ 20 ലക്ഷം രൂപാ മടക്കി നല്‍കുമെന്നായിരുന്നു കൊശമറ്റം ഫിനാന്‍സിന്റെ വാഗ്ദാനം. 2022 നവംബര്‍ 3 ന് കാലാവധി പൂര്‍ത്തിയായെങ്കിലും ഇതുവരെ കൊശമറ്റം ഫിനാന്‍സ് വാക്കുപാലിക്കുകയോ ഇടപാട് തീര്‍ക്കുകയോ ചെയ്തില്ല.
പണം മടക്കി ലഭിക്കുന്നതിനുവേണ്ടി നിരവധി പ്രാവശ്യം കയറിയിറങ്ങിയെങ്കിലും കൊശമറ്റം മുതലാളിക്ക് അനക്കമില്ല. തന്റെ കയ്യിലുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് തന്ത്രത്തിലൂടെ തിരികെ വാങ്ങുവാനും ശ്രമിച്ചതായി ഇദ്ദേഹം പറയുന്നു. 5 ലക്ഷം രൂപ രൊക്കം എണ്ണി നല്‍കിയതിനു ശേഷമാണ് തനിക്ക് 2012 ല്‍ എന്‍.സി.ഡി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇപ്പോള്‍ ഇത് തിരികെ നല്‍കുമ്പോഴും തനിക്ക് രൊക്കം പണം വേണം. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് കയ്ക്കലാക്കിയത്തിനു ശേഷം തന്നെ പറ്റിക്കാനാണെന്നും സംശയിക്കുന്നതായി മാത്യു ജോര്‍ജ്ജ് പറയുന്നു. അതിനാല്‍ പറഞ്ഞിരുന്ന പണം കയ്യില്‍ കിട്ടാതെ സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കുന്ന പ്രശ്നമില്ല.
കോന്നി പോപ്പുലര്‍ തട്ടിപ്പിലും നിക്ഷേപകര്‍ക്ക് ഇതുപോലെ ചതിപറ്റിയിരുന്നു. പലരുടെയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് പോപ്പുലര്‍ ഫിനാന്‍സ് ജീവനക്കാര്‍ മുന്‍കൂട്ടി കയ്കലാക്കിയിരുന്നു. നിക്ഷേപകരുടെ കൈവശമുള്ള തെളിവുകളും രേഖകളും തന്ത്രത്തില്‍ കയ്ക്കലാക്കുകയായിരുന്നു ഇവര്‍. ഇത്തരം ഒരു അബദ്ധം തനിക്ക് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊശമറ്റം ഫിനാന്‍സിന്റെ വഞ്ചനക്കെതിരെ കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണ് പഴയ ബ്രാഞ്ച് മാനേജര്‍ മാത്യു ജോര്‍ജ്ജ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.