കോട്ടാങ്ങൽ മഹാഭദ്രകാളി ക്ഷേത്രത്തിലെ എട്ടു പടയണിക്ക് ചൂട്ടുവെച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങല്‍ : ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിലെ എട്ടു പടയണിക്ക് ചൂട്ടുവെച്ചു. ശ്രീകോവിലിനുള്ളിൽ നിന്നും മേൽശാന്തി മനുശര്‍മ്മ കൈമാറിയ അഗ്നി ജ്വാല കരനാഥന്മാർ ചൂട്ടുകറ്റയിലേക്ക് ഏറ്റുവാങ്ങി. തുടര്‍ന്ന് കരക്കാരുടെ സാന്നിധ്യത്തിൽ അവരുടെ അനുവാദത്തോടുകൂടി എട്ടു പടയണിക്ക് ചൂട്ടു വെക്കുന്നു എന്ന് വിളിച്ചു ചൊല്ലി. കുളത്തൂർ കരയ്ക്ക് വേണ്ടി പുത്തൂർ രാധാകൃഷ്ണ പണിക്കരും കോട്ടാങ്ങൽ കരയ്ക്ക് വേണ്ടി കടൂർ രാധാകൃഷ്ണക്കുറുപ്പും ആണ് ചൂട്ടുവെച്ച് പടയണിക്ക് ക്ഷേത്രത്തിൽ തുടക്കം കുറിച്ചത്. ഇന്ന് ഇരുകരക്കാരുടേയും ചൂട്ടുവലത്ത് നടക്കും.

30നും 31നും ഗണപതിക്കോലവും ഫെബ്രുവരി 1നും 2 നും അടവി പള്ളിപ്പാന എന്നിവയും 3നും 4 നും വലിയ പടയണിയും നടക്കും. ചടങ്ങുകൾക്ക് കുളത്തൂർ ശ്രീദേവി വിലാസം പടയണി സംഘം ഭാരവാഹികളായ അഡ്വ.പി അജീഷ് പുറത്തേട്ട്, ടി എ വാസുകുട്ടൻ നായർ തടത്തിൽ, രതീഷ് ബാബു ചളുകാട്ട്, ഹരികുമാര്‍ പുതുപ്പറമ്പില്‍, കോട്ടാങ്ങൽ ശ്രീഭദ്ര പടയണി സംഘം ഭാരവാഹികളായ രാജൻ പിള്ള കുന്നേൽ, മനീഷ് പുളിക്കൽ, രാഹുൽ തച്ചേട്ട്‌, ദേവസ്വം പ്രസിഡന്റ്റ് സുനിൽ വെള്ളിക്കര, സെക്രട്ടറി സുനിൽ താന്നിക്കപൊയ്കയിൽ, പടയണി കോഡിനേറ്റർ അനീഷ് ചുങ്കപ്പാറ എന്നിവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...