കോട്ടാങ്ങൽ: കോട്ടാങ്ങൽ പടയണിയോട് അനുബന്ധിച്ച് എംഎൽഎയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൻ്റെ തീരുമാനപ്രകാരം ഫുഡ് സേഫ്റ്റിയുടെയും ആരോഗ്യ വകുപ്പിൻ്റെയും സംയുക്ത പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി നശിപ്പിക്കുകയും വിൽക്കാനായി വെച്ചിരുന്ന തീയതി കഴിഞ്ഞ ഫുഡ് പാക്കറ്റുകൾ നീക്കം ചെയ്യിപ്പിക്കുകയും ചെയ്തു. വൃത്തിഹീനമായി ഭക്ഷണം പാകം ചെയ്യുന്ന ഹോട്ടലുകൾ അടിയന്തിരമായി വൃത്തിയാക്കി കർശന നിയമ നടപടിയിൽ നിന്നും ഒഴിവാകണം എന്നും അറിയിച്ചു. പൊതുജനാരോഗ്യത്തിന് ഹാനികരമായ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്കി. മൊബൈൽ ലാബിൻ്റെ സേവനത്തോടെ ആയിരുന്നു പരിശോധന. സ്ഥാപനങ്ങളിലെയും ക്ഷേത്ര പരിസരത്തെയും കുടിവെള്ള സാമ്പിളുകളും തേയില, കാപ്പിപ്പൊടി, എണ്ണ, ഭക്ഷ്യവസ്തുക്കൾ മുതലായവയുടെ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തു. തുടർന്നുള്ള ദിവസങ്ങളിലും കർശന പരിശോധനയ്ക്ക് തീരുമാനിച്ചിട്ടുണ്ട് എന്ന് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി പിള്ള അറിയിച്ചു. പരിശോധനകൾക്ക് ഫുഡ് സേഫ്റ്റി ഓഫീസർ സൗമ്യ ഒ എസ്സ്, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി. പിള്ള, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപ്തി. എ. എൽ, അതുൽ കെ. കെ, ദർശന ഗോവിന്ദ്, ലാബ് ടെക്നിക്കൽ അസിസ്റ്റൻ്റ് മാരായ ദീപ്തി, സുലഭ എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്. ഗുരുതര വീഴ്ച കണ്ടെത്തിയ സ്ഥാപനത്തിന് എതിരെ നിയമ നടപടിയും സ്വീകരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1