അടവിയിലെ കൊട്ടവഞ്ചികൾ ജീർണാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

കോ​ന്നി: അ​ട​വി കൊ​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്ര​ത്തി​ലെ കൊ​ട്ട​വ​ഞ്ചി​ക​ൾ ന​ശി​ച്ചു​തു​ട​ങ്ങി. 2022 ഏ​പ്രി​ലി​ലാ​ണ് നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന കൊ​ട്ട​വ​ഞ്ചി​ക​ൾ അ​ട​വി കൊ​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച​ത്. ക​ർ​ണാ​ട​ക​യി​ലെ ഹൊ​ഗെ​ന​ക്ക​ലി​ൽ​നി​ന്നാ​ണ്​ ഇ​വ എ​ത്തി​ക്കു​ന്ന​ത്. 27 വ​ഞ്ചി​ക​ൾ ആ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം എ​ത്തി​ച്ച​ത്. കൊ​ട്ട​ക​ൾ എ​ത്തി​ച്ച് ടാ​ർ തേ​ച്ച് ബ​ല​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ഇ​വ ഇ​റ​ക്കു​ക. എ​ന്നാ​ൽ, ഒ​രു വ​ർ​ഷം മു​മ്പ്​ എ​ത്തി​ച്ച കൊ​ട്ട​വ​ഞ്ചി​ക​ൾ കാ​ല​പ്പ​ഴ​ക്കം മൂ​ലം നാ​ശാ​വ​സ്ഥ​യി​ൽ ആ​ണി​പ്പോ​ൾ. ക​ല്ല​ൻ​മു​ള ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന കൊ​ട്ട​വ​ഞ്ചി​യി​ലെ ഉ​ൾ​ഭാ​ഗം ഇ​പ്പോ​ൾ ഒ​ടി​ഞ്ഞു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഉ​ള്ളി​ൽ ചൂ​ര​ൽ കെ​ട്ടി ബ​ല​പ്പെ​ടു​ത്തി​യാ​ണ് പ​ല കൊ​ട്ട​വ​ഞ്ചി​ക​ളും യാ​ത്ര ന​ട​ത്തു​ന്ന​ത്. ആ​ളു​ക​ൾ ക​യ​റു​മ്പോ​ൾ കൊ​ട്ട​വ​ഞ്ചി​ക​ളു​ടെ വ​ശ​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ ഭാ​രം താ​ങ്ങും എ​ന്ന​തി​നാ​ൽ ഇ​ത് ഒ​ടി​യു​ന്ന​തി​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. പു​തി​യ വ​ള്ള​ങ്ങ​ൾ ഉ​ട​ൻ എ​ത്തി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു എ​ങ്കി​ലും എ​ത്തി​യി​ട്ടി​ല്ല. സ​വാ​രി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ജാ​ക്ക​റ്റു​ക​ളും നാ​ശാ​വ​സ്ഥ​യി​ൽ ആ​യി​രു​ന്നു എ​ങ്കി​ലും ഇ​പ്പോ​ൾ പു​തി​യ​ത് എ​ത്തി​ച്ച് ഈ ​പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ട്ടു​ണ്ട്. 2014 ആ​ഗ​സ്റ്റി​ൽ ആ​രം​ഭി​ച്ച കൊ​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്ര​ത്തി​ൽ ഇ​ന്ത്യ​ക്ക് അ​ക​ത്തും പു​റ​ത്തും നി​ന്നാ​യി നി​ര​വ​ധി വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ആ​ണ് ഇ​തി​ന​കം സ​ന്ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങി​യ​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശിച്ച് മന്ത്രി കെ എം ഷാജി...

0
കോഴിക്കോട്: തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശിച്ച് മന്ത്രി...

ജന്തർമന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഒരേ നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത് ഫാഷിസത്തിന്റെ ലക്ഷണമാണെന്ന് മാധവ്...

0
കൊച്ചി: ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിൽ പ്രതികരണവുമായി നടനും കേന്ദ്രമന്ത്രി...

മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോൺഗ്രസ് യോഗത്തിൽ രൂക്ഷ വിമർശനം

0
മലപ്പുറം: മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോൺഗ്രസ് യോഗത്തിൽ രൂക്ഷ വിമർശനം. മലപ്പുറത്തെ കോൺഗ്രസ്...

പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്‍റ് ഇരുസഭകളും നിര്‍ത്തിവെച്ചു

0
ഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...