കോതമംഗലം : മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന് തീ പിടിച്ചു. പുലര്‍ച്ചെ ആറ് മണിയോടെയാണ് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ ഷോപ്പിങ് കോംപ്ലെക്‌സില്‍ നിന്ന് തീ ഉയര്‍ന്നത്. ആളപായമില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
മുകളിലത്തെ നിലയിലെ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ആളപായം ഉണ്ടായിട്ടില്ലന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മുകളിലത്തെ നിലയില്‍ ഏതു മുറിക്കുള്ളില്‍ നിന്നാണ് തീപിടുത്തം ഉണ്ടായതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നു,





























