Sunday, June 30, 2024 9:18 pm

കോതമംഗലം പള്ളിപ്രശ്‌നം : വിശ്വാസികളുടെ ഹര്‍ത്താല്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോതമംഗലം: കോതമംഗലത്ത് ഹര്‍ത്താല്‍ ആരംഭിച്ചു. മതമൈത്രി സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പോലീസിന്റെ നടപടിയെ നേരിടുവാന്‍ വിശ്വാസികളും തയ്യാറെടുത്തതോടെ എല്ലാവരുടെയും ശ്രദ്ധ കോതമംഗലം മാര്‍ത്തോമ്മാ ചെറിയ പള്ളിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിച്ച്‌ പോലീസും രംഗത്തുണ്ട്.

തിങ്കളാഴ്ച കോതമംഗലം മാര്‍ത്തോമ ചെറിയപള്ളി വിഷയത്തില്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഇടപെടലിനെത്തുടര്‍ന്നാണ് ഇവിടെ അസാധാരണ നീക്കങ്ങള്‍ ദൃശ്യമായിത്തുടങ്ങിയത്. ഇന്നലെ രാത്രിയിലും പള്ളിയില്‍ വിശ്വാസികള്‍ തമ്പടിച്ചിരുന്നു. പോലീസ് നീക്കം ഏതുവിധേനയും ചെറുക്കുമെന്ന മുന്നറിയിപ്പുമായിട്ടാണ് സ്ത്രീകളുള്‍പ്പെടുന്ന വിശ്വാസി സമൂഹം ഇന്നലെ പള്ളിയില്‍ തങ്ങിയിരുന്നത്.

ഇന്നലെ രാത്രി വൈകിയും പള്ളിയിലേയ്ക്ക് വൈദീകരും സ്ത്രീകള്‍ അടക്കമുള്ള വിശ്വാസികളും  കൂട്ടത്തോടെ എത്തിയിരുന്നു. ഡീന്‍ കുര്യക്കോസ് എം പി, എല്‍ദോ എബ്രാഹം എം എല്‍ എ എന്നിവര്‍ ഇന്നലെ പള്ളിയിലെത്തി വിശ്വാസികളുടെ വേദനയില്‍ പങ്കുചേരുന്നതായി അറിയിച്ചിരുന്നു. മാറിയ സാഹചര്യത്തില്‍ യാക്കോബായ വിശ്വാസികളില്‍ ഭൂരിപക്ഷവും അതീവ ദുഃഖിരാണ്. ജീവന്‍ കൊടുത്തും പള്ളി സംരക്ഷിക്കുമെന്നാണ് ഇവര്‍ പള്ളിയില്‍ ഒത്തുകൂടി പ്രഖ്യാപിച്ചിട്ടുള്ളത്.

പള്ളി ഏറ്റെടുക്കുന്ന വിഷയത്തില്‍ 2 ദിവസംകൂടി നോക്കിയിട്ടും ഫലമുണ്ടായില്ലങ്കില്‍ ആ ചുമതല സി ആര്‍ പി എഫിന് കൈമാറാനും മടിക്കില്ലന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. പിന്നാലെ മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ പള്ളിപിടിച്ചെടുക്കാന്‍ ഉടന്‍ നീക്കം ആരംഭിക്കുമെന്ന തരത്തില്‍ പ്രചാരണം ശക്തിപ്പെടുകയായിരുന്നു. ഇതു സംബന്ധിച്ച്‌ ഇതുവരെ പോലീസോ ജില്ല ഭരണകൂടമോ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല.

നിര്‍ദ്ദേശമെത്തിയാല്‍ നടപ്പിലാക്കാന്‍ പോലീസ് സജ്ജമാണെന്നാണ് സൂചന. കോടതി നിര്‍ദ്ദേശിച്ച 2 ദിവസം ഇന്ന് തീരുമെന്നിരിക്കെ ഇനിയെന്തുസംഭവിക്കുമെന്ന ആശങ്കയിലാണ് ഇവിടുത്തെ വിശ്വാസികളും പൊതുസമൂഹവും. വിശ്വാസികളുടെ പ്രതിരോധത്തെത്തുടര്‍ന്ന് അനുകൂല കോടതി വിധിയുമായെത്തിയ ഓര്‍ത്തഡോക്സ് പക്ഷത്തെ തോമസ്സ് പോള്‍ റമ്പാന് ഒന്നര ദിവസത്തോളം കാത്തുനിന്നിട്ടും പള്ളിയില്‍ പ്രവേശിക്കാനാവാതെ മടങ്ങേണ്ടി വന്നിരുന്നു. പോലീസ് സംരക്ഷണമൊരുക്കിയതിനാല്‍ മാത്രമാണ് വിശ്വാസികളുടെ വൈകാരിക പ്രകടനങ്ങളില്‍ പരിക്കേല്‍ക്കാതെ അന്ന് റമ്പാന്‍ ഇവിടെ നിന്നും മടങ്ങാനായത്.

വിശ്വാസികളെ അടിച്ചൊതുക്കി റമ്പാനെ പള്ളിയില്‍ പ്രവേശിപ്പിക്കേണ്ടെന്ന നിര്‍ദ്ദേശം ഉന്നതങ്ങളില്‍ നിന്നും ലഭിച്ചതിലാണ് അന്ന് പോലീസിന്റെ ഭാഗത്തുനിന്നും കടുത്ത നീക്കം ഉണ്ടാാവാതിരുന്നതെന്നാണ് പരക്കെ പ്രചരിച്ച വിവരം. ഇതുള്‍പ്പെടെ മൂന്നുതവണ റമ്പാന്‍ പള്ളിയില്‍ പ്രവേശിക്കാനെത്തിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് പള്ളിയില്‍ എത്തിയ അവസരത്തില്‍ തനിക്ക് നേരെ ആക്രമണമുണ്ടാായതായും തോമസ്സ് പോള്‍ റമ്പാന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

50 പള്ളി നഷ്ടപ്പെട്ടപ്പോഴുള്ള സാഹചര്യം ആയിരിക്കില്ല കോതമംഗലത്തെതെന്നും പള്ളി ഏറ്റെടുക്കുന്നതിന് ആരുടെ ഭാഗത്തുനിന്ന് നീക്കമുണ്ടായാലും കോവിഡ് സാഹചര്യം അവഗണിച്ചും വന്‍ പ്രതിഷേധമുണ്ടാകുമെന്നും പള്ളി വികാരി ഫാ. ജോസ് പരത്തുവയലില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോട്ടയത്തെ നിർമ്മാണം മുടങ്ങിക്കിടക്കുന്ന ആകാശ പാതയുടെ നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

0
കോട്ടയം: കോട്ടയത്തെ നിർമ്മാണം മുടങ്ങിക്കിടക്കുന്ന ആകാശ പാതയുടെ നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട്...

നാളെ കേരളത്തില്‍ വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് നടത്തും

0
മംഗളൂരു: നാളെ (ജുലൈ 1) കേരളത്തില്‍ വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് നടത്തും....

പുലര്‍ച്ചെ മൂന്നരയോടെ മണിമുഴങ്ങി, അതിഥിയായി എത്തിയത് മധുര ‘കനി’, ഇരുകൈ നീട്ടി സ്വീകരിച്ച് അമ്മത്തൊട്ടിൽ

0
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ച അമ്മത്തൊട്ടിലിൽ ഇക്കഴിഞ്ഞ...

നടന്‍ സിദ്ദിഖിനെ അമ്മയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു

0
കൊച്ചി: നടന്‍ സിദ്ദിഖിനെ അമ്മയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എറണാകുളത്ത് നടന്ന...