കോതമംഗലത്തും പരിസര പ്രദേശങ്ങളിലും ഡെങ്കിപ്പനി പടരുന്നു

For full experience, Download our mobile application:
Get it on Google Play

കോതമംഗലം: കോതമംഗലത്തും പരിസര പ്രദേശങ്ങളിലും ഡെങ്കിപ്പനി പടരുന്നു. വാരപ്പെട്ടി, നെല്ലിക്കുഴി, കോതമംഗലം മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി പിടിപെട്ടിട്ടുള്ളത്. 13 പേര്‍ക്ക് ഡെങ്കിപ്പനി പിടിപെട്ടതായിട്ടാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചത്.

വാരപ്പെട്ടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ മാസം 26 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. കോവിഡ് പശ്ചാതലത്തില്‍ കാക്കനാട് പബ്ലിക് ഹെല്‍ത്ത് ലാബില്‍ ഡെങ്കിപ്പനി പരിശോധന സാധ്യമല്ലാത്തത് മൂലം അതാത് പ്രദേശത്തെ താലൂക്ക് ആശുപത്രി, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കാര്‍ഡ് ടെസ്റ്റിലൂടെയാണ് പരിശോധന നടത്തുന്നത്.

കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് പേര്‍ ഡെങ്കിപ്പനി ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. വാരപ്പെടിയില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രോഗബാധിത പ്രദേശത്ത് ഫോഗിങ്ങും കൊതുക് ഉറവിട നശീകരണവും നടത്തുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...