കോട്ടാങ്ങല്‍: കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍ നടന്നു. ചുങ്കപ്പാറ കൂവക്കുന്നേല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ മല്ലപ്പള്ളി ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആക്ടിംങ് പ്രസിഡന്റ് കെ.ആര്‍ കരുണാകാരന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഡിംങ് ചെയര്‍പേഴ്സണ്‍മാരായ ദീനാ മാത്യു, ജോളി ജോസഫ്, സെക്രട്ടറി ബിന്ദു കെ.ജോയി, അംഗങ്ങളായ ബിനു ജോസഫ്, അമ്മിണി രാജപ്പന്‍, ജെമീല ബീവി, ദീപ്തി ദാമോദരന്‍, അഞ്ജു സദാനന്ദന്‍, അഖില്‍ എസ്.നായര്‍, കെ.പി അഞ്ജലി, തേജസ് കുമ്പിളുവേലില്‍, സി.ആര്‍ വിജയമ്മ, ജെസീല സിറാജ്, ആസൂത്രണ സമതി ഉപാധ്യക്ഷന്‍ എം.എം ഖാന്‍ റാവുത്തര്‍ എന്നിവര്‍ പങ്കെടുത്തു.
കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് ; വികസന സെമിനാര്‍ നടന്നു
RECENT NEWS
Advertisment