മനുഷ്യാവകാശ ലംഘനത്തിന് ചൈന പ്രത്യാഘാതം നേരിടേണ്ടിവരും : മുന്നറിയിപ്പുമായി ജോ ബൗഡന്‍

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ജോ ബൈഡന്റെ മുന്നറിയിപ്പ്. ആഗോളതലത്തില്‍ ചൈന കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ജോ ബൈഡന്‍ പ്രസ്താവന നടത്തിയത്.

ലോകത്തെ എല്ലാ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേയും ശബ്ദമുയര്‍ത്താന്‍ അമേരിക്ക പ്രതിജ്ഞാ ബദ്ധമാണ്. ചൈനയും ഷീ ജിന്‍ പിംഗിനും ഇത് നേരിടേണ്ടിവരുമെന്ന്  ബൈഡന്‍ പറഞ്ഞു. ഞങ്ങള്‍ ചെയ്യുന്ന കാര്യം സുതാര്യവും കൃത്യവുമാണ്. മനുഷ്യാവകാശത്തിനായി പ്രവര്‍ത്തിക്കുന്നതില്‍ ഐക്യരാഷ്ട്രസഭയുടേയും മറ്റ് ഏജന്‍സികളുടേയും നയങ്ങളുടെ വക്താവെന്ന നിലയില്‍ തങ്ങള്‍ മുന്നോട്ട് പോകുമെന്നും ബൈഡന്‍ പറഞ്ഞു.

അമേരിക്കയുടെ മൂല്യങ്ങളെ പിന്തുടരാത്ത ഒരാള്‍ക്കും അമേരിക്കന്‍ പ്രസിഡന്റായി തുടരാനാകില്ല. അതിനാല്‍ ഷീ ജിന്‍ പിംങ് ഹോങ്കോംഗിലും തായ്വാനിലും സിന്‍ജിയാംഗിലെ ഉയിഗുറുകളോടും ചെയ്യുന്നതിലെ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നു എന്നു തന്നെയാണ്.’ ഷീ ജിന്‍ പിംങുമായി ഫോണില്‍ സംസാരിച്ച വിഷയവും ബൈഡന്‍ വ്യക്തമാക്കി. ചൈന ലോകനേതാവാകാന്‍ വലിയ പരിശ്രമത്തിലാണ്. എന്നലതിന് മറ്റ് രാജ്യങ്ങളുടെ വിശ്വാസമാണ് നേടേണ്ടതെന്ന് ആദ്യം മനസ്സിലാക്കണം. അതിന് കടകവിരുദ്ധമായി മനുഷ്യാവകാശത്തെ ഹനിക്കുകയാണ് ഇപ്പോള്‍ ഷീ ജിന്‍ പിംങ് ചെയ്യുന്നതെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...