മല്ലപ്പള്ളി : കോട്ടാങ്ങൽ മൃഗാശുപത്രിക്കായി പണികഴിപ്പിച്ച പുതിയ കെട്ടിടം നാളെ രാവിലെ 11-30 ന് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. പ്രമോദ് നാരായണൻ എം എൽ എ അധ്യക്ഷത വഹിക്കും. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തും കോട്ടാങ്ങൽ പഞ്ചായത്തും സംയുക്തമായി 11 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പൂർത്തിയാക്കിയത്. രണ്ട് ഓഫീസ് മുറിയും ഒരു സ്റ്റോർ മുറിയും രണ്ട് ശുചി മുറിയും വരാന്തയും അടങ്ങിയതാണ് പുതിയ കെട്ടിടം.
കോട്ടാങ്ങല്‍ മൃഗാശുപത്രി പുതിയ കെട്ടിട ഉദ്ഘാടനം നാളെ
RECENT NEWS
Advertisment