Friday, July 4, 2025 4:32 pm

കോട്ടാങ്ങൽ കരയുടെ ഗണപതിക്കോലം തുള്ളി ഒഴിഞ്ഞു ; ഇന്ന് കുളത്തൂർ കരയുടെ അടവി

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങല്‍: ഇന്നലെ കോട്ടാങ്ങൽ കരക്കാരുടെ നേതൃത്വത്തിൽ ഗണപതി കോലം തുള്ളി ഒഴിഞ്ഞു. കാച്ചിയ തപ്പുമായി അൻപതോളം കലാകാരന്മാർ അണിനിരന്ന വട്ടമിണക്ക് ഭക്തജനങ്ങളെ വിസ്മയിപ്പിച്ചു.പഞ്ച കോലങ്ങളാണ് കളത്തിൽ എത്തിയത്.നൂറുകണക്കിന് ചൂട്ടുക റ്റകൾ,കാപ്പൊലി എന്നിവയുടെ അകമ്പടിയോടെ എത്തിയ പഞ്ചകോലങ്ങൾ കര ക്കാരിൽ ആവേശം വിതറി. ഇന്ന് കുളത്തൂർ കരക്കാരുടയും, നാളെ കോട്ടാങ്ങൽ കരക്കാരുടെയും, അടവിയും പള്ളി പാനയും നടക്കും. മല ദൈവങ്ങളുടെ പ്രീതിക്കായി നടത്തുന്ന ചടങ്ങ് ആണ് പള്ളി പാന. ഭക്തർ വഴിപാട് ആയി കൊണ്ട് വരുന്ന നൂറു കണക്കിന് കരിക്കുകൾ പാന കുറ്റി ഏന്തി എത്തുന്ന പാനധാരി , ആർപ്പു വിളികളുടെ ആരവത്തിൽ , അടിച്ചു ഉടക്കുന്നു. പടിഞ്ഞാറെ നടയിൽ പടയണി കളത്തിൽ തയാർ ആക്കുന്ന മര ഉരലിൽ തപ്പു മേളങ്ങളുടെ ശബ്ദലയ വിന്യാസത്തിൽ നടക്കുന്ന പള്ളി പാന പടയണിയിലെ സുപ്രധാന ചടങ്ങുകളിൽ ഒന്നാണ്. പടയണി യുടെ 5,6, ദിവസങ്ങളിൽ പുലർച്ചെ അഞ്ചരയോടെ നടക്കുന്ന അടവി മികച്ചതാക്കാൻ ഇരു കരക്കാരും മത്സര ബുദ്ധിയോടെ ശ്രമിക്കുന്നു.

പോരിന് വിമുഖത കാട്ടിയ ദാരികാസുരനെ , വൃക്ഷ ലതാതികൾ പിഴുതു എറിഞ്ഞു, ഭദ്ര കാളി, പ്രകോപിപ്പിച്ചു യുദ്ധത്തിനു പ്രേരിപ്പിച്ചതിന്റെ സ്മരണാർത്ഥം ആണ് അടവി നടത്തുന്നത്.വിവിധ സ്ഥലങ്ങളിൽ നിന്നും കരക്കാർ കൊണ്ട് വരുന്ന മരങ്ങൾ ക്ഷേത്ര മുറ്റത്തു ഉയർത്തി കൃത്രിമ വനം സൃഷിക്കുന്നു. തുടർന്ന് ഗോത്ര സ്മരണകൾ ഉയർത്തി ഉടുമ്പ് തുള്ളൽ നടത്തുന്നു. കരക്കാർ കൈ കോർത്തു തുള്ളുന്ന ഉടുമ്പ് നൃത്തം ഭേദവെത്യാസം ഇല്ലാത്ത , യോജിപ്പിന്റെ, കൂട്ടായ്മയുടെ സന്ദേശം പകർന്നു നൽകുന്നു . ഇന്ന് കുളത്തൂർ കരയുടെ ചടങ്ങുകൾ തീരുന്ന മുറക്ക് കോട്ടാങ്ങൽ കരക്കാർ പടയണി ഏറ്റെടുക്കുകയും നാളെ കോട്ടാങ്ങൽ കരക്കാരുടെ അടവി നടക്കുകയും ചെയ്യും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെരുമ്പാവൂരിൽ എക്സൈസിന്റെ ലഹരിവേട്ട ; 6.5 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാനക്കാരൻ അറസ്റ്റിലായി

0
കൊച്ചി: പെരുമ്പാവൂരിൽ എക്സൈസിന്റെ ലഹരിവേട്ട. 6.5 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാനക്കാരൻ അറസ്റ്റിലായി....

വ്യാജലഹരി കേസിൽ മുഖ്യപ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും കസ്റ്റഡിയിൽ വിട്ടു

0
ചാലക്കുടി: ഷീല സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ ഗൂഡാലോചനക്കേസിലെ മുഖ്യപ്രതികളായ ലിവിയ ജോസിനെയും...

മാവേലിക്കരയില്‍ പൊതുമരാമത്ത് റോഡ് കൈയേറി നോ പാർക്കിംഗ് ബോർഡുകൾ

0
മാവേലിക്കര : മിച്ചൽ ജംഗ്ഷന് തെക്ക് വ്യാപാരസമുച്ചയത്തിനു മുന്നിൽ പൊതുമരാമത്ത്...

രമേശ്‌ ചെന്നിത്തലയുടെ വാക്കത്തോണില്‍ ചിറ്റയവും രാജു എബ്രഹാമും പങ്കെടുക്കും

0
പത്തനംതിട്ട: ലഹരിക്കെതിരെ തന്റെ നേതൃത്വത്തിൽ ജൂലൈ 14 ന് പത്തനംതിട്ടയിൽ നടക്കുന്ന...