കോട്ടപ്പാറ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരത്തിലെ 15 മുതല്‍ 21 വരെയുള്ള 7 വാര്‍ഡുകളില്‍ കുടിവെള്ളമെത്തിക്കുന്ന കുമ്പഴ- കോട്ടപ്പാറ കുടിവെള്ളപദ്ധതി ഈ മാസം കമ്മീഷന്‍ ചെയ്യുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു. 19 ാം വാര്‍ഡില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കില്‍ നിന്നാണ് കുടിവെള്ളം വാര്‍ഡുകളിലേക്ക് വിതരണം ചെയ്യുന്നത്. കുമ്പഴ മേഖലയിലെ ഏഴ് വാര്‍ഡുകളിലായി ആയിരം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ഒന്നേകാല്‍ കോടി രൂപ നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചാണ് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കുന്നത്. നഗരസഭയിലെ 15 മുതല്‍ 21 വരെയുള്ള വാര്‍ഡുകളില്‍ നിലവില്‍ മറ്റ് പദ്ധതികളില്‍ നിന്നാണ് വെള്ളമെത്തിക്കുന്നത്. കോട്ടപാറ പദ്ധതി പ്രവര്‍ത്തനക്ഷമമാകുന്നതോടെ മറ്റ് വാര്‍ഡുകളില്‍ കൂടുതല്‍ ജല ലഭ്യത ഉണ്ടാകുമെന്ന പ്രത്യേകത കൂടിയുണ്ട്. ഇതോടൊപ്പം ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ പ്രാദേശികമായ ചെറുകിട പദ്ധതികള്‍ നഗരസഭയിലാകെ വ്യാപിപ്പിക്കുകയാണ്.

നഗരസഭയിലെ 13, 14, 21 വാര്‍ഡുകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകാന്‍ കഴിയുന്ന 14ാം വാര്‍ഡില്‍ തുടക്കമാകുന്ന മണ്ണുങ്കല്‍ കുടിവെള്ള പദ്ധതിക്കായി ഇതിനകം 56 ലക്ഷം രൂപ നഗരസഭ വാട്ടര്‍ അതോറിറ്റിയില്‍ കെട്ടിവെച്ചു. നഗരസഭാ 17ാം വാര്‍ഡില്‍ പേങ്ങാട്ട് മുരുപ്പ് പദ്ധതിക്കും 20 ലക്ഷം രൂപ നഗരസഭ കെട്ടിവെച്ചു കഴിഞ്ഞു. ഇതിന്റെ പ്രവര്‍ത്തനങ്ങളും ഉടനെ  ആരംഭിക്കും.

തോണികുഴിയില്‍ ചെറുകിട ജല വിതരണ പദ്ധതി ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചു. കൂടാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്ന അമൃത് പദ്ധതിയിലൂടെ നഗരത്തിലെ ആയിരം വീടുകളില്‍ കുടിവെള്ളമെത്തിക്കുന്ന ശുദ്ധ ജലം എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കുടിവെള്ളത്തിനായി സ്വന്തം പദ്ധതികള്‍ക്ക് രൂപം നല്‍കി പരമാവധി ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് നഗരസഭയെന്ന് നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...