കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വെടിവെച്ച പ്രതിക്കെതിരെ ഗുരുതരആരോപണങ്ങളുമായി അഭിഭാഷകന്‍റെ മാതാവ്‌

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വെടിവെച്ച പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അഭിഭാഷകന്‍റെ മാതാവ്‌. വെടിവയ്പിൽ പ്രതി പ്രൈമിനെതിരെ കൂടുതൽ ആരോപണങ്ങളുമായി വെടിയേറ്റ യുവാവിന്‍റെ അമ്മ കനകമ്മ. മുകേഷിനെ കൊല്ലുമെന്ന് പ്രൈം നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. വീട് അടിച്ച് തകർക്കുകയും മുകേഷിന്‍റെ അച്ഛനെ ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തെന്നും അവർ വെളിപ്പെടുത്തി. ഇന്നലെ രാത്രിയാണ് വാക്കുതർക്കത്തിനിടെ അഭിഭാഷകനായ മുകേഷിനെ പ്രൈം എബി അലക്സ് വെടിവച്ചത്. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്.

കൊട്ടാരക്കര കോട്ടപ്പുറം സ്വദേശി മുകേഷിനാണ് വെടിയേറ്റത്. തര്‍ക്കത്തിനിടെ സുഹൃത്ത് പ്രൈം അലക്‌സ് എയര്‍ഗണ്ണില്‍ നിന്നും വെടിയുതിര്‍ക്കുകയായിരുന്നു. പ്രൈം അലക്‌സിനെ കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജരാക്കും. പരിക്കേറ്റ മുകേഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി 11 മണിയോടു കൂടിയാണ് സംഭവം ഉണ്ടായത്.

മുകേഷും പ്രൈം അലക്‌സും സുഹൃത്തുക്കളാണെന്ന് പോലീസ് പറഞ്ഞു. ഇരുവരും അയല്‍വാസികളുമാണ്. ചില തര്‍ക്കങ്ങള്‍ ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായി. ഇതാണ് പെട്ടെന്നുള്ള ആക്രമണത്തിലേക്ക് നയിച്ചത്. മുകേഷിന്‍റെ തോളിനാണ് വെടിയേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. പ്രൈം അലക്‌സ് പല ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വിശദമായ പരിശോധന വേണമെന്നും പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഡിഎഫ് കക്ഷികൾ തമ്മിൽ അടിമ – ഉടമ ബന്ധമല്ലെന്നും സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയുമായി...

ഇടമലക്കുടിയിൽ വീണ്ടും ദുരിതയാത്ര ; പനി ബാധിച്ച വീട്ടമ്മയെ കാട്ടിലൂടെ ചുമന്നത് 7 കിലോമീറ്റർ

0
മൂന്നാർ: അടിസ്ഥാന സൗകര്യങ്ങളോ റോഡ് സൗകര്യങ്ങളോ ഇല്ലാത്ത ഇടമലക്കുടിയിലെ ദുരിതജീവിതത്തിന്...

തോപ്പു എൻ ഡി വെങ്കടാചലം ഡിഎംകെയിൽനിന്ന് രാജിവെച്ചു

0
ഈറോഡ്: തമിഴ്‌നാട് മുൻ മന്ത്രിയും ഡിഎംകെ ഈറോഡ് സെൻട്രൽ ജില്ലാ മുൻ...

വന്യജീവി ആക്രമണങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് നിയമപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

0
കൊച്ചി: വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്കും അവരുടെ ആശ്രിതർക്കും അർഹമായതും ന്യായവുമായ...