കൊല്ലം : കൊട്ടാരക്കര ഉമ്മന്നൂരില്‍ വീട്ടമ്മ ആസിഡ് കുടിച്ച് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. ഉമ്മന്നൂര്‍ തുടന്തല ചെറിയമംഗലത്ത് വീട്ടില്‍ സുരേന്ദ്രന്‍ പിള്ളയെയാണ് കൊട്ടാരക്കര ഡി.വൈ.എസ്.പി ആര്‍.സുരേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സുരേന്ദ്രന്‍ പിള്ളയുടെ ഭാര്യ പ്രതിഭാ ബാലകൃഷ്ണനാണ് (36) മരണപ്പെട്ടത്.
2020 ഫെബ്രുവരി 8 ന് രാത്രി 11.30 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സുരേന്ദ്രന്‍ പിള്ളയുമായി വഴക്കുണ്ടായശേഷമാണ് പ്രതിഭ ആസിഡ് കുടിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒന്‍പത് മുറിവുകള്‍ പ്രതിഭയുടെ ശരീരത്തിലുണ്ടെന്ന് രേഖപ്പെടുത്തിയിരുന്നു. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് പ്രതിഭ ജീവനൊടുക്കിയതെന്ന് തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുരേന്ദ്രന്‍ പിള്ളയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തത്.