കൊട്ടാരക്കര: അച്ഛനും മകനും പോലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനം. കൊട്ടാരക്കര പോലീസ് സ്റ്റേഷനിലാണ് ക്രൂരമായ മര്‍ദ്ദനം അരങ്ങേറിയത്. വൃക്ഷണങ്ങള്‍ ഞെരിച്ച് ഉടയ്ക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അച്ഛനും മകനും ചികിത്സതേടി. പോലീസ് സ്റ്റേഷനില്‍ എത്തി അപകടത്തില്‍പ്പെട്ട വാഹനം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ആണ് ഇരുവരേയും മര്‍ദിച്ചത്. തൃക്കണ്ണമംഗല്‍ സ്വദേശി ശശിക്കും മകന്‍ ശരത്തിനുമാണ് മര്‍ദ്ദനമേറ്റത്. പോലീസുകാര്‍ ശശിയുടെ ഇരു ചെകിട്ടത്തും മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു.