എത്രകാലം മൂടിവെച്ചാലും സത്യം വിജയിക്കും ; ലോകായുക്ത വിധിയെക്കുറിച്ച് പി കെ ഫിറോസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്:  എത്രകാലം മൂടിവെച്ചാലും സത്യം വിജയിക്കും എന്നതിന് തെളിവാണ് മന്ത്രി കെടി. ജലീലിനെതിരെ  ഇന്ന് പുറത്തു വന്ന ലോകായുക്ത വിധിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. പി.കെ.ഫിറോസിന്റെ ഹര്‍ജിയിലാണ് ലോകായുക്ത വിധി. കെ.ടി.ജലീല്‍ മന്ത്രിയായി തുടരാന്‍ അര്‍ഹനല്ലെന്നാണ് ലോകായുക്ത വിധി. ന്യൂനപക്ഷ വികസന കോര്‍പ്പറേഷനില്‍ കെ.ടി.അദീബിനെ നിയമിച്ചത് വഴിവിട്ടാണെന്നും ഇക്കാര്യത്തില്‍ മന്ത്രി കെ.ടി.ജലീല്‍ കുറ്റക്കാരനെന്നും ലോകായുക്ത വിധിച്ചിരുന്നു.

ജലീല്‍ തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. ജലീല്‍ അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും നടത്തിയെന്നും കണ്ടെത്തലുകള്‍ അതീവഗൗരവതരമെന്നും ലോകായുക്ത വിധിയില്‍ പറയുന്നു. ജസ്റ്റിസ് സിറിയക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റേതുമാണ് വിധി. ലോകായുക്തയുടെ കണ്ടെത്തലുകള്‍ അതീവഗൗരവതരമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഞായറാഴ്ച മുതല്‍ ലക്ഷദ്വീപിലേക്ക് പറന്നിറങ്ങാം ; സി പ്ലെയിന്‍ സര്‍വീസ് 19 മുതല്‍

0
കൊച്ചി: ലക്ഷദ്വീപ് യാത്രയ്ക്ക് ഒരുങ്ങുകയാണോ? ഇനി പത്തൊന്‍പതാം തീയതി മുതല്‍ നിങ്ങള്‍ക്ക്...

കര്‍ക്കടക മാസ പൂജ : ശബരിമല നട നാളെ തുറക്കും

0
പത്തനംതിട്ട: കര്‍ക്കടക മാസ പൂജയ്ക്കായി ശബരിമല നട വ്യാഴാഴ്ച തുറക്കും. വൈകീട്ട്...

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

0
പാലക്കാട്: കടമ്പഴിപ്പുറം പുലാപ്പറ്റയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ്...

സെന്‍സസ് : വിവരശേഖരണത്തില്‍ കൃത്യത ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസിന്‍റെ ഭാഗമായി വീടുകളുടെ വിവരശേഖരണം നടത്തുമ്പോള്‍ കൃത്യത ഉറപ്പാക്കണമെന്ന്...