കൊട്ടാരക്കരയില്‍ ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഉത്തരേന്ത്യക്കാരന് മൂന്നുവര്‍ഷം തടവ് ശിക്ഷ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊട്ടാരക്കരയില്‍ ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഉത്തരേന്ത്യക്കാരനായ യുവാവിന് കഠിനതടവും പിഴയും ശിക്ഷ. മൂന്ന് വര്‍ഷം മുന്‍പ് നടന്ന കേസിലാണ് കൊട്ടാരക്കര കോടതി ശിക്ഷവിധിച്ചത്. ഉത്തര്‍പ്രദേശ് മോനിപൂര്‍ സ്വദേശി നൂര്‍മുഹമ്മദ് എന്ന 28 കാരനാണ് പ്രതി. വീട്ടില്‍ അതിക്രമിച്ചു കടന്നതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും അഞ്ചു വര്‍ഷം വീതം കഠിന തടവും 15000 രൂപ വീതം പിഴയും, ബലാത്സംഗ ശ്രമത്തിന് മൂന്നുവര്‍ഷം കഠിന തടവും 15000 രൂപയും ഇങ്ങനെയാണ് കൊട്ടാരക്കര കോടതി ശിക്ഷ വിധിച്ചത്.

തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയാകും. 2019 ഏപ്രില്‍ 13ന് രാവിലെ പത്തിനാണ് കേസിനാസ്പദമായത് നടന്നത്. ഗര്‍ഭിണിയായ യുവതി മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് രണ്ടു പേരാണ് പുതപ്പു കച്ചവടത്തിനെത്തിയത്. പുതപ്പ് വേണ്ടെന്ന് കച്ചവടക്കാരോട് ‌യുവതി പറഞ്ഞു.

വാതില്‍ ചാരി യുവതി അകത്തേക്കു പോകുന്നതിനിടെ വീട്ടിനുള്ളിലേക്കു കയറിയ നൂര്‍മുഹമ്മദ് യുവതിയെ ആക്രമിക്കുകയായിരുന്നു. കുതറി രക്ഷപ്പെട്ടോടിയ യുവതിയുടെ നിലവിളി കേട്ട് അടുത്തുളളവര്‍ എത്തിയപ്പോഴേക്കും നൂര്‍മുഹമ്മദ് കടന്നു കളഞ്ഞു. നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ് വെട്ടിക്കവലയില്‍ നിന്ന് നൂര്‍ മുഹമ്മദിനെ അന്ന് പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...