Sunday, May 4, 2025 3:40 pm

കോട്ടയം അയ്മനത്ത് ഇന്ന് കരുതലിന്റെ ഉപ്പേരി ഓണം

For full experience, Download our mobile application:
Get it on Google Play

ഏറ്റുമാനൂർ : അയ്മനം ഗ്രാമത്തിൽ ഇന്ന് കരുതലിന്റെ ഉപ്പേരി ഓണമാണ്. അയ്മനം നരസിംഹസ്വാമിക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പ്രവർത്തിച്ചു വരുന്ന
അഭയം ചാരിറ്റബിൾ സൊസൈറ്റി ഹെൽപ്പ് ഡെസ്കാണ് സേവനത്തിന്റെ പാതയിലെ പുതുമായർന്ന ഓണം ഒരുക്കുന്നത്. അയ്മനം കേന്ദ്രമായി പ്രവർത്തിക്കുന്ന മനസ്സ് എന്ന സംഘടനയിൽ നിന്ന് ഉപ്പേരി വാങ്ങിക്കൊണ്ടാണ് അഭയം ക്ഷേത്ര ഉത്സവത്തിന്റെ ഏഴാം ദിവസം ഇത്തരത്തിൽ ഒരു പരിപാടി നടത്തുന്നത്. മനസ്സ് വിൽക്കുന്ന ഉപ്പേരി  യുടെ ലാഭം അവർ ഗ്രാമത്തിൽ നിർദ്ധനരെ സഹായിക്കാനാണ് ഉപയാഗിക്കുന്നത്.

ഇത് മനസിലാക്കിയ അഭയം വോളണ്ടിയർമാർ മനസ്സ് പ്രവർത്തകർ തയാറാക്കിയ ഉപ്പേരി വാങ്ങി ഉത്സവത്തിന് എത്തുന്നവർക്ക് ചെറിയ പായ്ക്കറ്റിൽ ഓണസമ്മാനമായി തൽകാൻ തീരുമാനിക്കുകയായിരുന്നു. അഭയം വോളണ്ടിയർമാരാണ് ഓണം പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നത്.  കോട്ടയം ജില്ലയാകെ പ്രവർത്തിക്കുന്ന അഭയം പ്രവർത്തകർ മറ്റൊരു സംഘടനയുടെ സന്നദ്ധപ്രവർത്തങ്ങൾക്ക് കൈ താങ്ങായി മാറുകയാണ് ഇതിലൂടെയെന്ന് അഭയം ലോക്കൽ സമിതി ചെയർമാൻ പ്രമോദ് ചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ച്ചയായി ലോക്കൽ സമിതി കൺവീനർ കെ എൻ ശശിയുടെ നേതൃത്വത്തിൽ അഭയം ഹെൽപ്പ് ഡെസ്ക് പ്രവർത്തിച്ചു വരികയാണ്. ഭക്തജനങ്ങൾക്കാവശ്യമായ വൈദ്യസഹായവും പ്രാഥമിക ശുശ്രൂഷ സംവിധാനവും ഹെൽപ്പ് ഡെസ്ക്കിൽ ക്രമീകരീകരിച്ചിട്ടുണ്ട്. പ്രഗൽഭരായ ഡോക്ടർമാരുടേയും നേഴ്സ്മാരുടേയും വോളന്റിയർമാരുടേയും സേവനം ലഭ്യമാണ്. ഭക്തജനങ്ങൾക്ക് സൗജന്യചുക്ക് കാപ്പി വിതരണവും കുടിവെള്ള വിതരണവും സജ്ജീകരിച്ചിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവല്ല നഗരസഭയിൽ രണ്ടാഴ്‌ചയ്ക്കുള്ളിൽ 12 പേർക്കു മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തി

0
തിരുവല്ല : നഗരസഭ ചുമത്ര നാലാം വാർഡിൽ രണ്ടാഴ്‌ചയ്ക്കുള്ളിൽ 12 പേർക്കു മഞ്ഞപ്പിത്തം...

അപൂര്‍വ ക്ഷേത്രകലയായ തീയാട്ട്‌ ഉത്സവം ആഘോഷിച്ച്‌ തേവലശേരില്‍ ദേവീക്ഷേത്രം

0
കോഴഞ്ചേരി : അപൂര്‍വ ക്ഷേത്രകലയായ തീയാട്ട്‌ ഉത്സവം ആഘോഷിച്ച്‌ തേവലശേരില്‍...

പോര്‍ട്ട് സുഡാന്‍ വിമാനത്താവളത്തിന് സമീപം ആര്‍ എസ് എഫ് ആക്രമണം

0
സുഡാൻ: സുഡാനിലെ അര്‍ധ സൈനിക വിഭാഗമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍...